‘മഞ്ജു വാര്യരുടെ മോളെ പോലെയുണ്ടല്ലോ! സാരിയിൽ അതിസുന്ദരിയായി നടി മമിത ബൈജു..’ – ഫോട്ടോസ് വൈറൽ

ഈ വർഷമിറങ്ങിയ കേരളത്തിലും പുറത്തും വമ്പൻ തരംഗമായ ഒരു ചിത്രമായിരുന്നു പ്രേമലു. ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്ന സിനിമ, തെലുങ്ക് ദേശങ്ങളിൽ വൻ ഹിറ്റായി മാറിയിരുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയിൽ നസ്ലിൻ, മമിത ബൈജു എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചത്. വെറും മൂന്ന് കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം 130 കോടിയിൽ അധികമാണ് നേടിയത്.

സിനിമ വമ്പൻ ഹിറ്റായതോടെ അതിൽ അഭിനയിച്ച നായികയായ മമിത ബൈജുവിന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ഇതിനോടകം ശ്രദ്ധനേടിയിട്ടുള്ള മമിതയ്ക്ക് പ്രേമലു കൂടി ഇറങ്ങിയതോടെ ഇരട്ടി ജനപിന്തുണയാണ് ലഭിച്ചത്. 2022-ൽ സൂപ്പർ ശരണ്യ ഇറങ്ങിയപ്പോഴും മമിതയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. അതിൽ നായിക അല്ലാതിരുന്നിട്ട് കൂടിയും ശരണ്യ ശ്രദ്ധനേടി.

2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന സിനിമയിലാണ് മമിത ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഹണി ബീ 2, ഡാകിനി, വരത്തൻ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, ഓപ്പറേഷൻ ജാവ, രണ്ട്, പ്രണയവിലാസം, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേമലുവിന് ശേഷം ആദ്യ തമിഴ് ചിത്രമായ റെബലും റിലീസ് ചെയ്തിരുന്നു.

അത് പക്ഷേ അത്ര വിജയം നേടിയിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായ മമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സാരിയിൽ അതിസുന്ദരിയായി മാറിയിരിക്കുന്ന മമിതയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഉദയയാണ്. കീർത്തി വാസൻ, ലോഷിനി രമേശ് എന്നിവരുടെ സ്റ്റൈലിങ്ങിലാണ് മമിത തിളങ്ങിയത്. മഞ്ജു വാര്യരുടെ മകളെ പോലെയുണ്ടെന്ന് ചില കമന്റുകളും ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്.