‘ജിന്റോയ്ക്ക് സെക്ഷുവൽ ഫ്രസ്ട്രേഷൻ, വർക്ക് ഔട്ടിന്റെ പേരിൽ സ്ത്രീകളുടെ പ്രൈവറ്റ് ഇടങ്ങളിൽ പിടിക്കും..’ – ദിയ സന

ബിഗ് ബോസ്സ് സീസൺ സിക്സിലെ മത്സരാർത്ഥിയായ ജിന്റോയ്ക്ക് എതിരെ മുൻ ബിഗ് ബോസ് താരമായ ദിയ സന. രജിത് കുമാർ 4.0 ആണ് ജിന്റോ എന്ന് ദിയ സന പറഞ്ഞു. ജിന്റോയുടെ പുറത്തുള്ള സ്വഭാവത്തെ കുറിച്ചും ദിയ സന പോസ്റ്റിലെ കമന്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. “ബിഗ് ബോസിൽ നടക്കുന്നത് വൃത്തികേ,ടാണ്. പക്ഷേ നമ്മൾ കാണും.. നമ്മൾക്ക് ജാസ്മിൻ-ഗബ്രി വിഷയമൊക്കെ അവരാ.തം പറയാനുള്ള വകുപ്പുകളാണ്. ഇതാണ് പൊതുജന രീതി ലാലേട്ടൻ വന്ന് ചോദിക്കും അവർക്ക് അത്‌ മനസിലാകും എന്നാലും അവർ അതുതന്നെ തുടരും.

ഇതൊക്കെ മാർക്കറ്റിംഗ് മാത്രമാണ്. ആകെ യൂട്യൂബെഴ്സിനൊക്കെ ഇപ്പോയുള്ള വരുമാനം ജബ്രി കൊമ്പോയെ അവ.രാതിക്കലാണ്. സ്മരണ വേണം യൂട്യൂബേർസ്.. എല്ലാരും പറയുന്നു അവരെ പുറത്താക്കണമെന്ന്. അപ്പൊ നിങ്ങൾക്ക് അവരാ.തം പറയുന്ന കണ്ടന്റ് കിട്ടാതായി നിങ്ങൾക്കൊക്കെ ഗതിയില്ലാതാകില്ലേ. ഇപ്പോ പുതിയ ഒരെണ്ണം സീസൺ ടു രജിത് കുമാർ 4.0 ഇറങ്ങിയിട്ടുണ്ട്. രജിത് കുമാർ സ്യൂടോ സയൻസിന്റെ ഉസ്താതാണെങ്കിൽ ജിന്റോ കള്ളം പറയുന്നവരും സ്വന്തം അച്ഛനെ പോലും അവന്റെ ലാഭത്തിന് തട്ടിക്കളയുന്ന കൂട്ടത്തിലാണ്.

പിന്നെ ജിന്റോയെ പറ്റിയുള്ള വേറെ കുറച്ചു കഥകൾ ഉണ്ട് അത്‌ വഴിയേ നമ്മൾ അറിയും സെക്ഷുവൽ ഫ്രസ്ട്രേഷൻ ചെറുതൊന്നുമല്ല ജിന്റൊക്ക് ഉള്ളത്. അതിന്റെ വിറ്റിമായിട്ടുള്ളവർ ഉടനെ രംഗത്ത് വരും. എന്നാലും എന്റെ ബിഗ് ബോസ്, നിങ്ങൾക്ക് ഈ സീസൺ 6-ലെ കണ്ടസ്റ്റന്റ്സിനെ എവിടുന്ന് കിട്ടി. ഗുണ്ടകളെയും കള്ളന്മാരെയും അവരാ.തകരെയുമൊക്കെയാണല്ലോ സെലക്ഷൻ.. വല്ല കീരികാടൻ ജോസോ മറ്റോ ആയിരുന്നോ സെലക്ഷൻ കമ്മിറ്റി.. നല്ല രീതിയിൽ പോയ ഒരു ഷോയെ കുറെ ..മാർ വന്ന് ഇല്ലാതാക്കിയതിൽ മനം നൊന്ത് എഴുതിയ എഴുത്.. നന്ദി നമസ്കാരം..”, ദിയ സന കുറിച്ചു.

“ഇയാൾ കൊണ്ട് പോയി പെട്ടു പോയ മൂന്ന് പെൺകുട്ടികൾ എന്റെ ഇൻബോക്സിൽ വന്നിട്ടുണ്ട്. മാത്രമല്ല സെലിബ്രട്ടി ആർട്ടിസ്റ്റുകളോടുള്ള ജിന്റോയുടെ പെരുമാറ്റം വർക്ക് ഔട്ടിന്റെ പേരിൽ സ്ത്രീകളുടെ പ്രൈവറ്റ് ഇടങ്ങളിൽ പിടിക്കുക ഇതൊക്കെയാണ് ആശാന്റെ മെയിൻ. കുറെ ഇടങ്ങളിൽ നിന്ന് അയാൾക്ക് തല്ലൊക്കെ കിട്ടിയിട്ടുണ്ട്.. എന്നാലും ഇത് തന്നെയാണ് അവസ്ഥ..”, ഇതായിരുന്നു കമന്റിൽ ഒരാൾക്ക് മറുപടിയായി ദിയ സന എഴുതിയത്.