‘അമ്പോ വേറെ ലെവൽ!! സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറുമായി മമിത ബൈജു..’ – ഫോട്ടോസ് വൈറൽ

‘അമ്പോ വേറെ ലെവൽ!! സ്റ്റൈലിഷ് ലുക്കിൽ കിടിലം മേക്കോവറുമായി മമിത ബൈജു..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരയുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ ഇടംപിടിക്കുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ഈ അടുത്തിടെ പോലും അത്തരം ബാലതാരമായി അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയ താരങ്ങളുണ്ട്. അനശ്വര രാജൻ, എസ്തർ അനിൽ, ഗോപിക രമേശ്, ദേവിക സഞ്ജയ് അങ്ങനെ ഒരുപിടി നല്ല കുട്ടി താരങ്ങളെ പ്രേക്ഷകർക്ക് കഴിഞ്ഞ കുറച്ച് വർഷത്തിനുള്ളിൽ ലഭിച്ചു.

പലരും നായികമാരായി അഭിനയിക്കാനുള്ള ലുക്കിലേക്ക് എത്തി കഴിഞ്ഞു. സർവോപരി പാലാക്കാരൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് മമിത ബൈജു ബൈജു. പിന്നീട് ഹണി ബീ 2 സെലിബ്രേഷൻസ് എന്ന സിനിമയിൽ അഭിനയിക്കുകയും പ്രേക്ഷകർക്ക് തിരിച്ചറിയുകയും ചെയ്തു. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ മമിത അഭിനയിച്ചു.

രജിഷാ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ഖോ ഖോ’ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്. വരത്തൻ, ഓപ്പറേഷൻ ജാവ, വികൃതി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അനശ്വര രാജൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘സൂപ്പർ ശരണ്യ’ എന്ന സിനിമയാണ് ഇനി മമിതയുടെ പുറത്തിറങ്ങുള്ളത്.

സമൂഹ മാധ്യമങ്ങളിലും മറ്റു താരങ്ങളെ പോലെ തന്നെ മമിതയും വളരെ അധികം സജീവമാണ്. ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് മേക്കോവറുമായി തന്റെ ആരാധകർക്ക് മുന്നിൽ ഒരു കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മമിത. ജോർജുകുട്ടിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹേമ പിള്ളയാണ് സ്റ്റൈലിംഗ്. എൽദോസ് പൗലോസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS