‘ഉസ്താദ് ഹോട്ടലിലെ ആ ഹൂറിയെ മറന്നോ!! കിടിലം ലുക്കിൽ നടി മാളവിക നായർ..’ – ഫോട്ടോസ് കാണാം

‘ഉസ്താദ് ഹോട്ടലിലെ ആ ഹൂറിയെ മറന്നോ!! കിടിലം ലുക്കിൽ നടി മാളവിക നായർ..’ – ഫോട്ടോസ് കാണാം

ഒറ്റ സീനിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമയിൽ അങ്ങനെ ചുരുക്കം ചില താരങ്ങളുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ദുൽഖറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ സിനിമകളിൽ ഒന്നാണ് ഉസ്താദ് ഹോട്ടൽ. ദുൽഖറിനെയും തിലകന്റെയും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി അത് മാറുകയും ചെയ്തു.

ആ സിനിമയിൽ തിലകൻ ദുൽഖറിനോട് ഒരു പഴയ കഥ പറയുന്ന രംഗമുണ്ട്. ആ പറയുന്ന കഥയിലെ ഹൂറിയെ അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല. ഒറ്റ സീനിൽ മാത്രമാണ് കാണിക്കുന്നതെങ്കിലും ആ രംഗത്തിന്റെ പ്രതേകത കൊണ്ട് ഇപ്പോഴും മലയാളികളുടെ മനസ്സിൽ ആ ഹൂറിയുടെ മുഖമുണ്ട്. മാളവിക നായർ ആയിരുന്നു ആ ചിത്രത്തിൽ ഹൂറിയായി അഭിനയിച്ചത്.

പിന്നീട് മാളവിക കർമ്മയോദ്ധയിൽ മോഹൻലാലിൻറെ മകളായി അഭിനയിക്കുകയും ചെയ്തു. അതോടു കൂടി കൂടുതൽ പ്രേക്ഷകരിലേക്ക് മാളവിക എത്തിപ്പെട്ടു. ആസിഫ് അലി നായകനായ പകിടയിലാണ് മാളവിക ആദ്യമായി നായികയായി അഭിനയിക്കുന്നത്. അത് തന്നെയായിരുന്നു മാളവികയുടെ മലയാളത്തിലെ അവസാന ചിത്രവും. പിന്നീട് മലയാളത്തിൽ മാളവിക അഭിനയിച്ചിട്ടില്ല.

ഇപ്പോൾ മാളവിക തെലുങ്കിൽ ഏറെ തിരക്കുള്ള യുവനടിയാണ്. തെലുങ്കിൽ ധാരാളം സിനിമകളിൽ മാളവിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. മാളവിക നായരെ സോഷ്യൽ മീഡിയയിലും അധികം കാണാറില്ലായിരുന്നു. പക്ഷേ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഴയ ഹൂറിയിൽ നിന്നൊക്കെ ഒരുപാട് മാറി പോയി മാളവിക ഇപ്പോൾ.

CATEGORIES
TAGS