‘സാരിയിൽ അതീവ ഗ്ലാമറസിൽ ലുക്കിൽ ആരാധകരെ മയക്കി നടി മാളവിക മോഹനൻ..’ – ഫോട്ടോസ് വൈറലാകുന്നു
ദുൽഖർ സൽമാൻ നായകനായി എത്തിയ ‘ഒരു പട്ടം പോലെ’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മാളവിക മോഹനൻ. ആദ്യ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ലായെങ്കിലും മാളവികയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. മാളവികയുടെ അച്ഛൻ ബോളിവുഡിൽ സിനിമയിൽ ഉൾപ്പടെ ക്യാമെറാമനാണ്.
പട്ടം പോലെയ്ക്ക് ശേഷം ആസിഫ് അലി നായകനായ നിർണായകത്തിൽ അഭിനയിച്ചിരുന്നു മാളവിക. പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിൽ പ്രധാനമായും തമിഴിൽ ശ്രദ്ധകൊടുത്തിരുന്നു. ഇടയ്ക്ക് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിൽ അഭിനയിച്ച മാളവിക അവസാനം അഭിനയിച്ച മൂന്ന് സിനിമകളും തമിഴിലാണ്. പേട്ട, മാസ്റ്റർ എന്ന സിനിമകളിൽ മാളവിക തമിഴിൽ അഭിനയിച്ചത്.
ഇതിൽ മാസ്റ്റർ ഈ അടുത്തിടെ തീയേറ്ററിൽ റിലീസ് ആയിരുന്നത്. അതിന് ശേഷം ഉടൻ തന്നെ കോവിഡ് സാഹചര്യം മൂലം ഒ.ടി.ടി പ്ലാറ്റഫോമായ പ്രൈമിലും റീലീസായിരുന്നു. നായിക കഥാപാത്രത്തെയാണ് മാളവിക സിനിമയിൽ അവതരിപ്പിച്ചത്. അത് കഴിഞ്ഞ് ഒരുപാട് ആരാധകർ താരത്തിന് ഉണ്ടാവുകയും ഇപ്പോൾ ധനുഷ് നായകനാവുന്ന പടത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
മാളവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യാറുണ്ട്. പലപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ സിൽവർ കളർ സാരിയിൽ അതീവ ഗ്ലാമറസായി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് താരം. താരത്തിന്റെ സൗന്ദര്യത്തെ വർണിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.
മനീഷ് മൽഹോത്ര ഫാഷൻ ഡിസൈനറുടെ വസ്ത്രങ്ങളിലാണ് മാളവിക തിളങ്ങിയിട്ടുള്ളത്. പ്രണിത ഷെട്ടിയാണ് ഫാഷൻ സ്റ്റൈലിസ്റ്റ്. ശ്രേയൻസ് ദുനഗർവാൾ ക്യാമറാമാന്റെ കിടിലം ക്ലിക്കുകൾ കൂടിയായപ്പോൾ ഫോട്ടോയ്ക്ക് ഇരട്ടി ലുക്കായി. സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ഫോട്ടോസ് വൈറലായിരിക്കുകയാണ്.