‘കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് ആ നടൻ എന്നോട് പറഞ്ഞു..’ – വെളിപ്പെടുത്തി നടി ശ്രീലേഖ

‘കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് ആ നടൻ എന്നോട് പറഞ്ഞു..’ – വെളിപ്പെടുത്തി നടി ശ്രീലേഖ

സിനിമ മേഖലയിൽ നടക്കാറുള്ള ചൂഷണങ്ങളെ കുറിച്ച് നിരവധി താരങ്ങൾ ഇതിന് മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. പലപ്പോഴും അത്തരത്തിൽ സംഭവങ്ങളൊക്കെ നടക്കുമ്പോൾ പ്രേക്ഷകർ നായകന്മാരെ പോലെ മനസ്സിൽ കൊണ്ട് നടക്കുന്ന ചില താരങ്ങളായിരിക്കും ആ പേരിൽ വന്നിട്ടുണ്ടാവുക. ബോളിവുഡിൽ തുടക്കം കുറിച്ച മീ ടു ക്യാമ്പയിനുകൾ സത്യങ്ങൾ വിളിച്ചു പറയാൻ കാരണമായിട്ടുള്ളത്.

ബോളിവുഡിൽ പല നടന്മാരും സംവിധായകരുമൊക്കെ ഇതിൽ കുടുങ്ങിയിട്ടുണ്ട്. കേരളത്തിലും അത്തരത്തിൽ മീ ടു ക്യാമ്പയിനുകൾ നടക്കുകയും ചിലർക്ക് എതിരെ തുറന്നുപറച്ചിലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനെ കുറിച്ച് അത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ച ബംഗാളി അഭിനയത്രിയായ ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.

സിനിമാ മേഖലയിൽ ഉയർന്നു വരുന്ന പരാതികൾ പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ഒരു മാധ്യമത്തിൽ ചോദിച്ച ചോദ്യത്തിനാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. താനും അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്നും നോ പറയേണ്ടിത് നോ പറയാൻ ശീലിക്കണമെന്നും താരം പറയുകയുണ്ടായി.

അഭിനയത്തിന്റെ ജീവിതത്തിന്റെ തുടക്കത്തിൽ മലയാള സിനിമയിൽ നിന്ന് ഒരു അവസരം ലഭിച്ചിരുന്നു. ഒരു നൃത്ത രംഗത്തിനായി എത്തിയ തന്നോട് ആ സമയത്ത് ഒരു പ്രമുഖ നടൻ കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞിരുന്നു. ഈ കാര്യം സംവിധായകനോട് പറഞ്ഞപ്പോൾ കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് പിന്നാലെ നൃത്തം രംഗം മുഴുവുപ്പിക്കാതെ ആ സിനിമ ഞാൻ വിട്ടു..’, ശ്രീലേഖ പറഞ്ഞു.

CATEGORIES
TAGS