‘അമ്പോ.. എന്തൊരു മെയ്‌വഴക്കം!! ജിം വർക്ക് ഔട്ടുമായി നടി മാളവിക മോഹനൻ..’ – ചിത്രങ്ങൾ വൈറൽ

സൗത്ത് ഇന്ത്യൻ സിനിമയിലെ ഗ്ലാമറസ് താരമായി മാറിക്കൊണ്ടിരിക്കുന്ന ഒരാളാണ് മലയാളിയായ മാളവിക മോഹനൻ. ദുൽഖറിന്റെ നായികയായി മലയാളത്തിൽ അരങ്ങേറിയ മാളവിക ഇന്ന് തമിഴിൽ ഏറെ ആരാധകരുള്ള താരമാണ്. തമിഴിൽ മാത്രമല്ല ഹിന്ദിയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. വിജയിയുടെ നായികയായി മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് താരത്തിന് ഇത്രയും ആരാധകരെ ലഭിക്കുന്നത്.

ഇത് കൂടാതെ സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത മിക്കപ്പോഴും ശ്രദ്ധപിടിച്ചുപറ്റുന്ന ഒരാളുകൂടിയാണ് മാളവിക. ആദ്യ സിനിമയിൽ ലുക്കിനെക്കാൾ പൊളിയായിട്ടാണ് ഇപ്പോൾ മാളവികയെ കാണാൻ സാധിക്കുന്നത്. അതിന് പ്രധാനമായ കാരണങ്ങളിൽ ഒന്ന് ജിമ്മിൽ വർക്ക് ഔട്ട് മടുക്കാത്ത ഒരാളാണ് താരം. ധനുഷിന്റെ നായികായായിട്ടാണ് അവസാനമായി താരം അഭിനയിച്ചത്.

മുംബൈയിൽ ജനിച്ചുവളർന്ന മാളവിക മോഹനൻ കണ്ണൂർ പയ്യന്നൂർ സ്വദേശിനിയാണ്. മാളവികയുടെ അച്ഛൻ കെ.യു മോഹനൻ സിനിമയിൽ ക്യാമറാമാനാണ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താരത്തിന്റെ കരിയറിൽ കയറ്റവും ഇറക്കവുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ തെന്നിന്ത്യയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട് മാളവിക.

ജിമ്മിലെ വർക്ക് ഔട്ട് സെക്ഷനുകൾ അധികം പോസ്റ്റ് ചെയ്യുന്ന ഒരാളല്ല മാളവിക. പക്ഷേ ഇപ്പോഴിതാ അസാമാന്യ മെയ്‌വഴക്കം കാണിക്കുന്ന ഒരു ഫോട്ടോയും അതിന് ശേഷം താഴെ തളർന്ന് കിടക്കുന്ന ചിത്രങ്ങളും മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. “അവസാന സ്‌ട്രെച്ചും പിന്നെ എല്ലായിപ്പോഴുമുള്ള ഞാനും..” എന്ന ക്യാപ്ഷനോടെയാണ് മാളവിക ചിത്രങ്ങൾ പങ്കുവച്ചത്.