‘ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധകർ അമ്പരപ്പിച്ച് നടി മാളവിക മോഹനൻ..’ – ഫോട്ടോസ് കാണാം

‘ഗ്ലാമറസ് ലുക്കിൽ വീണ്ടും ആരാധകർ അമ്പരപ്പിച്ച് നടി മാളവിക മോഹനൻ..’ – ഫോട്ടോസ് കാണാം

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആരാധകർ തിരഞ്ഞ ഒരു പേരുകളിൽ ഒന്നാണ് മാളവിക മോഹനൻ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനംകവരുന്ന ലുക്കിൽ എത്താറുള്ള മാളവിക മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിലും കൂടെ 7 സിനിമകളിൽ മാത്രമാണ് മാളവിക ആകെ അഭിനയിച്ചിട്ടുളളത്.

പക്ഷേ താരത്തിനുള്ള ആരാധകരുടെ എണ്ണം വളരെ കൂടുതലാണെന്ന് വേണം പറയാൻ. മലയാളിയായ മാളവിക മോഹനൻ പ്രശസ്ത ക്യാമറാമാനായ കെ.യു മോഹനന്റെ മകളാണ്. മുംബൈയിൽ ജനിച്ച് വളർന്ന മാളവിക മലയാള ചിത്രമായ പട്ടം പോലെയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആദ്യ സിനിമ വേണ്ടത്ര വിജയം നേടിയില്ലെങ്കിലും അവസരങ്ങൾ തേടിയെത്തി.

ആസിഫ് അലിയോടൊപ്പം നിർണായകം എന്ന സിനിമയിലും നായികയായി വേഷമിട്ട മാളവിക, മമ്മൂട്ടി, രജനികാന്ത് തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിച്ചതോടെ കൂടുതൽ ശ്രദ്ധനേടാൻ തുടങ്ങി. പിന്നീട് സിനിമ ജീവിതത്തിൽ തന്നെ മാറ്റം വരുത്തിയ വിജയ്‌യുടെ നായികയായി മാസ്റ്ററിൽ അഭിനയിച്ചു. അതൊരു ഗംഭീര മാറ്റത്തിനുള്ള കാരണമായി.

ധനുഷിന്റെ നായികയായി മാരൻ എന്ന സിനിമയിലാണ് ഇപ്പോൾ മാളവിക അഭിനയിക്കുന്നത്. ഈ കഴിഞ്ഞ ദിവസം മാളവികയുടെ പുതിയ കുറച്ച് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഫിലിം ഫെയറിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളായിരുന്നു ഇവ. ഗ്ലാമറസ് വേഷത്തിൽ വീണ്ടും ആരാധകരെ മാളവിക അമ്പരപ്പിച്ചു.

CATEGORIES
TAGS