‘ജനപ്രിയ നടിയ്ക്കുള്ള അവാർഡിന് അർഹയായി മാളവിക, ഏത് സിനിമയ്ക്ക് എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ വളരെ സജീവമായി എല്ലാ തരം വേഷങ്ങളും അഭിനയിച്ച് തിളങ്ങി നിൽക്കുന്ന താരമാണ് നടി മാളവിക മേനോൻ. യുവതാര നിരയിൽ ഏറെ തിരക്കുള്ള മാളവിക തന്റെ കഴിവിനുള്ള വേഷങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. എങ്കിലും മാളവികയ്ക്ക് ലഭിക്കുന്നത് ചെറിയ റോളുകൾ ആണെങ്കിൽ കൂടിയും അത് ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം തന്നെ ആറോളം സിനിമകളിലാണ് മാളവിക അഭിനയിച്ചത്.

ഇത് കൂടാതെ ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും ഒക്കെ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വർഷത്തെ സിനിമകളിലെ അഭിനയത്തിന് ജനപ്രിയ നടിക്കുള്ള പതിനഞ്ചാമത് രാമു കാര്യാട്ട് അവാർഡിന് അർഹയായിരിക്കുകയാണ് മാളവിക. താരം തന്നെയാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഈ കാര്യം അറിയിച്ചത്.

“പതിനഞ്ചാമത് രാമു കാര്യാട്ട് അവാർഡ് നിശയിൽ ജനപ്രിയ നടിയ്ക്കുള്ള അംഗീകാരം സമ്മാനിച്ചതിന് ജനകീയ സൗഹൃദവേദി സംഘാടകർക്ക് എന്റെ നന്ദിയും, സ്നേഹവും അറിയിക്കുന്നു! ഗോകുലം ഗോപാലൻ സാറിനും പ്രമോദ് പാപ്പൻ ചേട്ടനും നന്ദി അറിയിക്കുന്നു..”, മാളവിക മേനോൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ഏത് സിനിമയ്ക്കാണ് അവാർഡ് കിട്ടിയതെന്ന് കമന്റിലൂടെ നിരവധി പേർ ചോദിച്ചിട്ടുണ്ട്.

ആറാട്ട്, ഒരുത്തീ, സിബിഐ 5 ദി ബ്രെയിൻ, പുഴു, കടുവ, പാപ്പൻ തുടങ്ങിയ സിനിമകളിലാണ് കഴിഞ്ഞ വർഷം മാളവിക അഭിനയിച്ചത്. ഇതിൽ എല്ലാം ചെറിയ വേഷങ്ങളാണ് മാളവിക അഭിനയിച്ചത്. അതുകൊണ്ട് തന്നെ എങ്ങനെ ജനപ്രിയ നടിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് വ്യക്തമല്ല. അതെ സമയം മാളവികയുടെ ആരാധകർ ഈ നേട്ടം ഏറ്റെടുത്തിരിക്കുന്നത്. താരത്തിനെ അഭിനന്ദിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.