‘നീല ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി സാനിയ, എന്തൊരു അഴകെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥിയായി വന്ന് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി സാനിയ. നല്ലയൊരു നർത്തകിയെന്ന് അതിലൂടെ സാനിയ തെളിയിച്ചു. അങ്ങനെ കുട്ടിതാരമായി സാനിയ അതിലൂടെ മാറുകയും ചെയ്തു. വൈകാതെ സിനിമയിലും ബാലതാരമായി സാനിയ അഭിനയിച്ചു. ബാല്യകാലസഖി എന്ന സിനിമയിലൂടെ ആയിരുന്നു അത്.

പിന്നീട് പതിനാറാം വയസ്സിൽ സിനിമയിൽ നായികയായി മാറിയ സാനിയ ഇന്ന് മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ്. ഈ കഴിഞ്ഞ ദിവസമാണ് സാനിയ തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്. പതിവിന് വിപരീതമായി സാനിയ ജന്മദിനത്തിൽ കെനിയയിലേക്ക് ഒറ്റയ്ക്ക് യാത്ര പോയി. അവിടെ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ജന്മദിനത്തിന് ആരാധകർ സമ്മാനമായി ഒരു കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ട് സാനിയ ചെയ്തിരിക്കുകയാണ്. നീല ലെഹങ്കയിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ സാനിയയുടെ ചിത്രങ്ങൾ ആരാധകരുടെ മനസ്സിൽ കയറിക്കൂടി. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. മെയ്ഡ് ബൈ മിലന്റെ മനോഹരമായ ലെഹങ്കയാണ്‌ സാനിയ ധരിച്ചത്.

സാംസൺ ലെയ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അവതാരകയും നടിയുമായ പേളി മാണി ചിത്രങ്ങൾക്ക് താഴെ അത്യാര്‍കര്‍ഷകമെന്ന് കമന്റും ഇട്ടിട്ടുണ്ട്. സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് സാനിയയുടെ അവസാനമായി പുറത്തിറങ്ങിയത്. അതിന് ശേഷം സിനിമകൾ പുതിയത് അന്നൗൻസ് ചെയ്തിട്ടില്ല.


Posted

in

by