സിനിമയിൽ നായികയായി അഭിനയിച്ച ശേഷം സഹനടി വേഷത്തിൽ അഭിനയിക്കാൻ പൊതുവെ നടിമാർ വലിയ താല്പര്യം കാണിക്കാറില്ല. അതിന് പ്രധാന കാരണങ്ങളിൽ ഒന്ന് പിന്നീട് നായികാ പ്രാധാന്യമുള്ള വേഷം ലഭിക്കാതെ വരുമോ എന്ന ചിന്തകൊണ്ടുകൂടിയാണ്. ചെറിയ റോളാണെങ്കിൽ കൂടിയും അത് ചെയ്യുന്ന നടിമാർ വളരെ ചുരുക്കമാണെങ്കിൽ കൂടിയും മലയാളത്തിലുണ്ട്. അതിൽ അഭിനയിച്ച് കൈയടി നേടി പോവുകയും ചെയ്യും.
മലയാളത്തിൽ ഇത്തരത്തിൽ നായികയായി അഭിനയിച്ച് ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ സഹനടി വേഷങ്ങളിൽ തിളങ്ങുന്ന ഒരു അഭിനയത്രിയാണ് നടി മാളവിക മേനോൻ. ഈ വർഷമിറങ്ങിയ സിനിമകളിൽ ഏഴോളം അഭിനയിച്ചിട്ടുളളത്. ഒരു പക്ഷേ നായികയായി അഭിനയിച്ചിരുന്നെങ്കിൽ ഇത്രത്തോളം സിനിമകൾ ചെയ്യാനും അതുപോലെ ശ്രദ്ധനേടാനും താരത്തിന് കഴിയുമോ എന്നത് സംശയമാണ്.
2012-ലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. ഈ പത്ത് വർഷത്തിനിടയിൽ മുപ്പതോളം സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ കഴിഞ്ഞ അഞ്ച് വർഷമായിട്ടാണ് കുറച്ചുകൂടി സജീവമായി സിനിമയിൽ നിൽക്കാൻ താരം തീരുമാനിച്ചത്. അടുത്തിടെ ഇറങ്ങിയ സുരേഷ് ഗോപിയുടെ പാപ്പൻ, പൃഥ്വിരാജിന്റെ കടുവ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ മാളവിക അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ നോക്കി കഴിഞ്ഞാൽ ഒരു ഗ്ലാമറസ് പരിവേഷമാണ് താരത്തിനുള്ളത്. പലപ്പോഴും ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്യാറുണ്ട്. ഫാഷൻ ബേ കൗടറിന്റെ ഡിസൈനിലുള്ള ഗൗണിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാളവിക. വരുൺ നാരായണാണ് ചിത്രങ്ങൾ എടുത്തത്. രസ്നയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.