പണ്ടൊക്കെ സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞാൽ അവർ മറ്റു റോളുകളിലോ ചെറിയ റോളുകളിലോ ഒക്കെ അഭിനയിക്കാൻ താല്പര്യം കാണിക്കാറില്ല. പിന്നീട് സ്ഥിരമായി അത്തരം വേഷങ്ങളിൽ ഒതുങ്ങി പോകുമോ എന്ന ചിന്തകൊണ്ട് കൂടിയാണ് അവർ അത് തിരഞ്ഞെടുക്കാത്തത്. ചിലർ പക്ഷേ നായികയായി കഴിഞ്ഞും തനിക്ക് വരുന്ന എത്ര ചെറിയ റോളുകളാണെങ്കിൽ കൂടിയും ചെയ്യാറുണ്ട്.
നായകനടന്മാർക്ക് പൊതുവേ ഇത്തരത്തിൽ ഒരു പ്രശ്നമില്ല. ലഭിക്കുന്ന ഏത് കഥാപാത്രമായാലും അത് ചെറുതായാലും വലുതായാലും ചെയ്യുന്ന ഒരു യുവനടി ഇന്ന് മലയാള സിനിമയിലുണ്ട്. പത്ത് വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന നടി മാളവിക മേനോനാണ് ആ താരം. ഈ വർഷമിറങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.
പലതും വളരെ ചെറിയ റോളാണെന്നും എടുത്തുപറയേണ്ട ഒന്നാണ്. പൃഥ്വിരാജ് നായകനായ കടുവയിൽ ക്ലൈമാക്സിന് തൊട്ട് മുമ്പ് വെറും സെക്കന്റുകൾ മാത്രമുള്ള ഒരു സീനിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. അതുപോലെ സുരേഷ് ഗോപിയുടെ പാപ്പനിലും മാളവിക ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. മാളവിക അഭിനയിക്കുന്ന കുറച്ച് സിനിമകൾ ഈ വർഷം തന്നെ ഇനി ഇറങ്ങാനുമുണ്ട് എന്നതും ശ്രദ്ധേയമാണ്.
നാടൻ വേഷമായാലും ഗ്ലാമറസ് വേഷമായാലും മാളവിക അത് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയകളിലും മാളവികയെ ഇത്തരത്തിൽ കാണാറുണ്ട്. പ്രമുഖ ഫാഷൻ ബ്രാൻഡായ അജിയോയുടെ ഓണം സ്പെഷ്യലിന്റെ ഭാഗമായി ഇറങ്ങിയ ഒരു ചലഞ്ച് പ്രൊമോഷന് വേണ്ടി കിടിലം സ്റ്റെപ്പുകളിട്ട് ഡാൻസ് ചെയ്തിരിക്കുകയാണ് മാളവിക. സ്റ്റൈലിഷ് ഔട്ട്ഫിറ്റുകൾ ധരിച്ചായിരുന്നു മാളവികയുടെ ഡാൻസ്. ടോമി ലിയോൺ ആണ് വീഡിയോ എടുത്തിരിക്കുന്നത്.
View this post on Instagram