‘സൈമ അവാർഡ് നിശയിൽ കറുപ്പ് സാരിയിൽ തിളങ്ങി മാളവിക, സുന്ദരിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

2012 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി മാളവിക മേനോൻ. ചെറിയ പ്രായത്തിൽ നായികയായി അഭിനയിച്ച മാളവിക കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി സിനിമകളിൽ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയിട്ടുണ്ട്. നിദ്രയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം പൃഥ്വിരാജിന്റെ അനിയത്തിയായി ഹീറോയിൽ മാളവിക അഭിനയിച്ചു.

ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ കൂടിയും സിനിമയിൽ അത് ചെയ്യാൻ മാളവിക മുന്നോട്ട് വരാറുണ്ട്. ഈ വർഷം ഇറങ്ങിയ പല സിനിമകളിലും ചെറിയ റോളുകളിൽ ശ്രദ്ധപിടിച്ചുപറ്റാൻ മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. അതിൽ ഒന്നോ രണ്ടോ സീനുകൾ ആണെങ്കിൽ കൂടിയും മാളവിക അഭിനയിക്കാറുണ്ട്. നായികനടിമാരായി തുടങ്ങിയ പലരും ഇത്തരം ചെറിയ റോളുകളിൽ അഭിനയിക്കാതെ വിട്ടുനിൽക്കാറുണ്ട്.

അവരിൽ നിന്നുമാണ് മാളവിക വ്യത്യസ്തയാകുന്നത്. ഈ വർഷമിറങ്ങിയ ആറ് സിനിമകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. സൂപ്പർസ്റ്റാറുകളുടെ സിനിമകളിലാണ് മാളവിക ഈ വർഷം അഭിനയിച്ചതെന്നും ശ്രദ്ധേയമാണ്. ഇരുപത്തിനാല് വയസ്സിനിടയിൽ സിനിമയിൽ ഇത്രത്തോളം വേഷങ്ങൾ ചെയ്യാനും മാളവികയ്ക്ക് സാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ മാളവിക തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

തമിഴിലും തെലുങ്കിലും ചില സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. അതെ സമയം, സൈമ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള മാളവികയുടെ ലുക്കാണ് തരംഗമാവുന്നത്. കറുപ്പ് സാരിയിൽ അതിസുന്ദരിയായിട്ടാണ് മാളവിക ചടങ്ങിൽ എത്തിയത്. വൈ-ല ഡിസൈൻസിന്റെ സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്. രസ്നയാണ് ചിത്രങ്ങൾ എടുക്കുകയും മേക്കപ്പ് ചെയ്യുകയും ചെയ്തിരിക്കുന്നത്.