December 4, 2023

‘നീല പട്ടുപാവാടയിൽ ‘സാമി’ ഡാൻസുമായി മാളവിക മേനോൻ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ടിക്-ടോക് ഇന്ത്യയിൽ ബാൻ ചെയ്തതോടെ അതിൽ വളർന്ന് വന്ന താരങ്ങൾ ഏറ്റവും കൂടുതൽ പിന്നീട് ഉപയോഗിച്ചത് ഇൻസ്റ്റാഗ്രാമിലെ റീൽസ് എന്ന പ്ലാറ്റഫോമാണ്. ടിക് ടോകിൽ ആളുകൾക്ക് ലഭിച്ച അതെ പിന്തുണ തന്നെ റീൽസിലും ലഭിച്ചു. സാധാരണ ആളുകൾക്ക് പുറമേ സെലിബ്രിറ്റികൾ പ്രതേകിച്ച് സിനിമ, സീരിയൽ നടിമാരും റീൽസിൽ വളരെ സജീവമായി വീഡിയോസ് ചെയ്യാറുണ്ട്.

ചിലർ പാട്ടുകൾ പാടിയിടുമ്പോൾ, ചിലർ സിനിമയിലെ രംഗം അനുകരിച്ച് ശ്രദ്ധപിടിച്ചു പറ്റും. എന്നാൽ റീൽസിൽ വളരെ പെട്ടന്ന് തന്നെ ക്ലിക്ക് ആവുന്നത് ഡാൻസ് ചെയ്യുമ്പോഴാണ്. വൈറലായിട്ടുള്ള പാട്ടുകൾക്കാണ് താരങ്ങൾ ഉൾപ്പടെയുള്ളവർ ഡാൻസ് ചെയ്യുന്നത്. അടുത്തിടെ ഏറ്റവും കൂടുതൽ താരങ്ങൾ ഡാൻസ് ചെയ്തത് പുഷ്പായിലെ പാട്ടുകൾക്കാണ്. ആ സിനിമയിലെ ഒരുവിധം എല്ലാം പാട്ടുകൾക്കും നൃത്തം ചെയ്ത വീഡിയോസ് ഇടുന്നവർ ഉണ്ടായിരുന്നു.

രശ്മിക മന്ദാന പുഷ്പായിൽ തിളങ്ങിയ സാമി സാമി എന്ന് തുടങ്ങുന്ന ഗാനത്തിന് ഇപ്പോൾ കിടിലം റീൽസ് വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മാളവിക മേനോൻ. മലയാളത്തിൽ ധാരാളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ മാളവികയുടെ റീൽസ് വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.

സാമി സാമി പാട്ടിന് മാളവിക ഡാൻസ് ചെയ്ത കേരളീയ വേഷമായ പട്ടുപാവാടയിലാണ്. നീല നിറത്തിലെ പട്ടുപാവാട ധരിച്ചുള്ള മാളവികയുടെ ഡാൻസ് വീഡിയോ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നൃത്തം പൊളിയായിട്ടുണ്ടെന്നും രശ്മികയെ വെല്ലുന്ന ലുക്കാണ് മാളവികയ്ക്ക് ഉള്ളതെന്നും ആരാധകർ കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. മോഹൻലാലിൻറെ ആറാട്ടാണ് മാളവികയുടെ അടുത്ത റിലീസ് ചിത്രം.