‘കുറ്റക്കാരനെയും നിരപരാധിയേയും വേർതിരിക്കാൻ ഇവിടെ കോടതിയുണ്ട്..’ – വാർത്തകളോട് പ്രതികരിച്ച് ലാൽ

നടി ആക്ര.മിക്കപ്പെട്ട സംഭവത്തിൽ അന്ന് അഭയം തേടി നടി ആദ്യം ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിൻറെ വീട്ടിലേക്കാണ്. കേസിന്റെ വിചാരണ നടപടികൾ ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നാല് വർഷം മുമ്പ് താൻ പറഞ്ഞ കാര്യങ്ങൾ തന്റെ ഇപ്പോഴത്തെ പ്രതികരണം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ലാൽ.

സംഭവത്തിന് അടുത്ത ദിവസങ്ങളിൽ തന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകിയതല്ലാതെ പിന്നീട് ചാനലുകളിലോ പത്രങ്ങളിലോ ഒന്നും താൻ പ്രതികരിച്ചിരുന്നില്ല. അതിന് കാരണം നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമേ തനിക്കും അറിയാൻ സാധിച്ചൊള്ളു എന്നത് കൊണ്ടാണെന്നും ലാൽ ഫേസ്ബുക്കിൽ പോസ്റ്റിലൂടെ കുറിച്ചു. അന്ന് ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് മാധ്യമങ്ങളുടെ ചില ചോദ്യങ്ങൾക്ക് താൻ പ്രതികരിച്ചിട്ടുണ്ടായിരുന്നു.

എന്നാൽ താൻ അന്ന് പ്രതികരിച്ചിട്ടുള്ള കാര്യങ്ങൾ ദൃശ്യങ്ങൾ ഇല്ലാതെ തന്റെ ശബ്ദം ഇന്ന് താൻ പറഞ്ഞ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരുപാട് പേർ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ അസഭ്യ വർഷങ്ങളും തന്റെ മേലിൽ ചൊരിയുന്നത്തിൽ താൻ അസ്വസ്ഥനാണെന്നും ലാൽ പ്രതികരിച്ചു. നിരപരാധിയേയും കു.റ്റക്കാരനെയും വേർതിരിക്കാൻ ഇവിടെ പൊലീസും നിയമവും കോടതിയുമുണ്ടെന്ന് ലാൽ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

നിങ്ങളെ പോലെ തനിക്കും ചില സംശയങ്ങളും കണ്ടത്തെലുകളുമുണ്ടെന്നും അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കേണ്ട കാര്യമില്ലെന്ന സാമാന്യബോധ്യം തനിക്കുണ്ടെന്നും ലാൽ കുറിച്ചു. അതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി താൻ വരികയില്ലെന്നും ലാൽ പ്രതികരിച്ചു. യഥാർത്ഥ കു.റ്റവാളി അത് ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നും ഇരയ്ക്ക് നീതി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും കുറിച്ചുകൊണ്ട് ലാൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.