‘കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടതോ!! സാരിയിൽ അഴകിയായി നടി മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

എന്റെ കണ്ണൻ എന്ന ആൽബത്തിൽ അഭിനയിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മാളവിക മേനോൻ. 916 എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും മാളവിക നിദ്രയിലൂടെയാണ് വെള്ളിത്തിരയിലേക്ക് വരുന്നത്. പൃഥ്വിരാജ് ചിത്രമായ ഹീറോയിൽ അദ്ദേഹത്തിന്റെ അനിയത്തി വേഷത്തിൽ അഭിനയിച്ച് ശ്രദ്ധനേടിയ മാളവിക തുടക്കത്തിൽ ചെറിയ സിനിമകളിലാണ് അഭിനയിച്ചത്.

പക്ഷേ കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ മാളവിക, ചെറിയ സിനിമകളേക്കാൾ വലിയ സിനിമകളിൽ ശ്രദ്ധേയമായ ചെറിയ റോളുകൾ ചെയ്യാൻ തീരുമാനിക്കുകയും അതോടെ ഒരുപാട് കഥാപാത്രങ്ങൾ ലഭിക്കുകയും ചെയ്തു. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകൾ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. കഴിഞ്ഞ വർഷം മാത്രം മാളവിക ആറ് സിനിമകളിലാണ് അഭിനയിച്ചത്.

കഴിഞ്ഞ വർഷം തന്നെ ഇറങ്ങിയ തമിഴ് ചിത്രമായ അരുവാ സണ്ടയാണ് മാളവികയുടെ അവസാനമിറങ്ങിയ സിനിമ. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസം മാളവിക ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. അതിൽ മാളവിക ധരിച്ച എത്തിയ സാരിയിലുള്ള തന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

മെറൂൺ നിറത്തിലെ സാരിയിൽ അതിസുന്ദരിയായിട്ടാണ് മാളവികയെ കാണാൻ സാധിക്കുന്നത്. ആദർശ് കെ.എസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിലേഷ് ബിജു, ദീപ്‌തി രാജു എന്നിവർ ചേർന്നാണ് മാളവികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാരിയിൽ കാണാൻ ആണ് മാളവികയെ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകരിൽ പലരും കമന്റുകളും ഇട്ടിട്ടുണ്ട്. ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.