‘സീനിയർ നയൻ‌താര ഇനി മാറി നിൽക്കും!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നയൻ‌താര ചക്രവർത്തി..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നയൻ‌താര ചക്രവർത്തി. ബേബി നയൻ‌താര എന്നറിയപ്പെടുന്ന താരം ഇപ്പോൾ നായികയായി അഭിനയിക്കാനുള്ള തയാറെടുപ്പിലാണ്. തമിഴിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്.

അതിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും അന്നൗൺസ് ചെയ്തിട്ട് മാസങ്ങളായി. ഇനി മലയാളത്തിലൂടെ തന്നെ അരങ്ങേറുമോ എന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. നിരവധി സിനിമകളിൽ ബാലതാരമായി നയൻ‌താര അഭിനയിച്ചിട്ടുണ്ട്. പലതിലും ശ്രദ്ധേയമായ വേഷം തന്നെയാണ് നയൻ‌താര ചെയ്തിട്ടുളളത്. 2016-ലായിരുന്നു നയൻ‌താര അവസാനമായി സിനിമയിൽ അഭിനയിച്ചത്. ഏഴ് വർഷമായി സിനിമയിൽ നയൻ‌താര അഭിനയിച്ചിട്ടില്ല.

ഈ ഏഴ് വർഷംകൊണ്ട് നയൻ‌താര ഒരുപാട് മാറി പോയിട്ടുണ്ട്. ലുക്കിലും മാറ്റം വന്ന നയൻ‌താര ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ഇരുപത്തിയൊന്നുകാരിയായ നയൻ‌താര വരും വർഷങ്ങളിൽ മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായി മാറുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതെ സമയം നയൻതാരയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്.

കറുപ്പ് ബനിയനും റോസ് ഓവർ കോട്ടും നീല ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ് നയൻ‌താര തിളങ്ങിയത്. റോജൻ നാഥാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സീനിയർ നയൻ‌താര മാറി നിൽകുമെന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും താരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായപ്പെടുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി കഴിഞ്ഞിട്ടുമുണ്ട്.


Posted

in

by