ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് പ്രിയങ്കരിയായ ഒരു യുവനടിയാണ് മാളവിക മേനോൻ. നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും ചെറിയ വേഷങ്ങളും സഹനടി വേഷങ്ങളുമാണ് മാളവികയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. വലിയ സിനിമകളുടെ ഭാഗമാകാനാണ് മാളവിക എന്നും കൂടുതൽ ശ്രദ്ധിക്കുന്നത്.
പ്രമുഖ സംവിധായകരുടെ സിനിമകളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആ മിക്ക സിനിമകളിൽ ചെറിയ വേഷം ആണെങ്കിൽ പോലും മാളവികയെ പ്രേക്ഷകർ ശ്രദ്ധിച്ചു. വരും വർഷങ്ങളിൽ മാളവിക നായികയായി സിനിമകൾ വരണമെന്നാണ് ആരാധകർ ആഗ്രഹം. മാളവിക അത് നടത്തി കൊടുക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ട്. പാപ്പനാണ് മലയാളത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം.
ഇപ്പോഴിതാ റോപിക്സ് വെഡിങ് എടുത്ത മാളവികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന മാളവികയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇതെപ്പോ സംഭവിച്ചു, കല്യാണം ആയോ എന്നിങ്ങനെ സംശയങ്ങൾ ആരാധകർ ചോദിക്കുന്നത്. അൻഷാദ് റോപിക്സ് ആണ് ചിത്രങ്ങൾ എടുത്തത്. ഒനിറോയാണ് മാളവികയ്ക്ക് മേക്കപ്പ് ചെയ്തത്.
തലയിൽ മുല്ലപ്പൂവ് ചൂടി, വിവാഹ സാരി ധരിച്ച്, കഴുത്തിലും കൈയിലും മാലയും വളയും അരയിൽ അരഞ്ഞാണവും ഇട്ടാണ് മാളവികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അതി സുന്ദരിയായി ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചിലർ ഈ വസ്ത്രത്തിൽ ഇത്ര സുന്ദരിയായി തിളങ്ങിയത് കൊണ്ട് തന്നെ പ്രൊപ്പോസ് വരെ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം തമിഴിൽ ഇറങ്ങിയ ആരുവ സണ്ടയാണ് അവസാനം ഇറങ്ങിയ സിനിമ.