‘നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് വിരാമം, സന്തോഷം പങ്കുവച്ച് രചന നാരായണൻകുട്ടി..’ – ആശംസ നേർന്ന് ആരാധകർ

തീർത്ഥാടനം, നിഴൽക്കൂത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയും പിന്നീട് ഒമ്പത് വർഷങ്ങൾക്ക് ശേഷം ടെലിവിഷൻ ഹാസ്യ പരിപാടിയായ മഴവിൽ മനോരമയിലെ മറിമായത്തിലൂടെ മടങ്ങി വരികയും ചെയ്ത താരമാണ് നടി രചന നാരായണൻകുട്ടി. അതിലെ പ്രകടനം കണ്ട് രചന സിനിമകളിൽ അവസരം ലഭിക്കുകയും തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

അമ്മ അസോസിയേഷനിലെ എക്സ്ക്യൂട്ടീവ് അംഗം കൂടിയാണ് ഇപ്പോൾ രചന എന്നതും ശ്രദ്ധേയമായ കാര്യമാണ്. അത്രത്തോളം സിനിമ മേഖലയിൽ തിളങ്ങാൻ രചനയ്ക്ക് സാധിച്ചിട്ടുണ്ട്. വിവാഹിത ആയിരുന്നെങ്കിലും ദിവസങ്ങൾ മാത്രമാണ് ആ ബന്ധം നിലനിന്നത്. ഒരു വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ അഭിനയവും നൃത്തവുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് രചന.

ഒരു ഡാൻസ് സ്കൂളും രചന നടത്തുന്നുണ്ട്. ഇപ്പോഴിതാ ഇരുപത് വർഷങ്ങൾക്ക് ശേഷം താൻ ചെയ്യാൻ പോകുന്ന ഒരു കാര്യത്തെ കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രചന. ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു നാടകത്തിന്റെ ഭാഗമാകുന്ന കാര്യമാണ് രചന പങ്കുവച്ചത്. ജൂൺ 3,4 ദിവസങ്ങളിൽ തൈക്കാട് സൂര്യ നാടകകളരിയിലെ ഗണേശത്തിലാണ് വീണ്ടും അരങ്ങേറിൽ ഏറുന്നത്. വൈകിട്ട് 6:30-ക്കാണ് ആരംഭിക്കുന്നത്.

ശ്രീ സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലാണ് രചന അഭിനയിക്കുന്നത്. തന്റെ ഈ സ്വപ്നത്തിന്റെ ഭാഗമാവുകയും എല്ലാവരും വന്ന് കണ്ട് അനുഗ്രഹങ്ങൾ നൽകണമെന്നും രചന തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. നാടകത്തിന്റെ വേണ്ടി റിഹേഴ്സൽ നടത്തുന്ന ചിത്രങ്ങൾ രചന പോസ്റ്റ് ചെയ്തു. താരങ്ങൾ ഉൾപ്പടെയുള്ളവർ രചനയ്ക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്.