‘കറുപ്പ് സാരിയിൽ അഴകിയായി മാളവിക മേനോൻ!! കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നായികയായി അഭിനയിച്ച് തുടങ്ങി കഴിഞ്ഞാൽ പൊതുവേ നടിമാർ പിന്നീട് സഹനടി വേഷങ്ങളിലേക്ക് പോവാൻ അത്ര താല്പര്യപ്പെടാറില്ല. പക്ഷേ ആ ഒരു രീതി മാറ്റിപിടിച്ച ഒരു അഭിനയത്രിയാണ് നടി മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നതെങ്കിലും പൃഥ്വിരാജിന്റെ സഹോദരിയായി ഹീറോ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് കുറച്ചുകൂടി ശ്രദ്ധനേടിയെടുക്കുന്നത്.

തൊട്ടടുത്ത സിനിമയിൽ തന്നെ മാളവിക നായികയായി അഭിനയിച്ചു. ചെറിയ പ്രായത്തിൽ തന്നെയാണ് മാളവിക നായികയാകുന്നത്. പക്ഷേ പിന്നീട് കുറച്ച് സിനിമകളുടെ ഭാഗമായി മാളവിക അഭിനയിച്ചെങ്കിലും അത്ര ശ്രദ്ധനേടിയിരുന്നില്ല. പതിയെ നായികയിൽ നിന്ന് സഹനടി വേഷങ്ങളിലേക്ക് മാളവിക മാറി. അത് ഫലം ചെയ്യുകയും ചെയ്തു. 2018 തൊട്ട് ഇങ്ങോട്ട് മാളവികയ്ക്ക് കൈ നിറയെ സിനിമകളാണ്.

കഴിഞ്ഞ വർഷം ആറും ഈ വർഷം മൂന്നും സിനിമകൾ മാളവിക അഭിനയിച്ചതിൽ പുറത്തിറങ്ങിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ കുറുക്കൻ എന്ന ചിത്രത്തിൽ മാളവിക നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു. ദിലീപ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന തങ്കമണി എന്ന സിനിമയിലാണ് ഇപ്പോൾ മാളവികയുടെ ഷൂട്ടിംഗ് നടക്കുന്നത്.

സിനിമയ്ക്ക് പുറത്ത് മാളവികയെ എല്ലാവരും കാണുന്നത് ഒരു ഗ്ലാമറസ് താരമായിട്ടാണ്. ഇപ്പോഴിതാ കറുപ്പ് സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന മാളവികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രാജേഷ് കുമാർ, അരുൺ രാജൻ എന്നിവരാണ് ചിത്രങ്ങൾ എടുത്തത്. ബ്ലാക്ക് ഗോൾഡ് ഡിസൈൻസിന്റെ സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്. കണ്ണെടുക്കാൻ തോന്നില്ലെന്ന് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നു.