ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും കിട്ടുന്ന വേഷം ചെറുതാണെങ്കിലും അത് ചെയ്യാൻ മനസ്സ് കാണിക്കുന്ന ഒരു നടിയാണ് മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലാണ് മാളവിക ആദ്യം അഭിനയിക്കുന്നതെങ്കിൽ പ്രേക്ഷക ശ്രദ്ധനേടുന്നത് ഹീറോയിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചതിന് ശേഷമാണ്. 916 എന്ന സിനിമയിൽ ആദ്യമായി മാളവിക നായികയായി മാറി.
2018 വരെ സിനിമയിൽ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും മിക്കതും പരാജയ സിനിമകളായിരുന്നു. പിന്നീട് മാളവിക തന്റെ ട്രാക്ക് മാറ്റി ഉപയോഗിച്ചു. ചെറിയ കഥാപാത്രം ആണെങ്കിൽ കൂടിയും വലിയ സിനിമകളുടെ ഭാഗമാവുക എന്നത്. അത് ഫലം കണ്ടു. 2018-ന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി മാളവിക അഭിനയിക്കുകയും ചെയ്തു. ഒരുപാട് ആരാധകരെയും മാളവികയ്ക്ക് ലഭിച്ചു.
സിനിമയിൽ അഭിനയിക്കാൻ അവസരം ഇനി ലഭിച്ചില്ലെങ്കിൽ കൂടിയും മാളവികയ്ക്ക് ഉദ്ഘാടനങ്ങളിലൂടെ നല്ല വരുമാനം കണ്ടെത്തുന്നുണ്ട്. നിരവധി പുതിയ കടകളും സ്ഥാപനങ്ങളും മാളവിക കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ഹണി റോസിന്റെ പിൻഗാമി എന്നാണ് മാളവികയെ വിശേഷിപ്പിക്കുന്നത് തന്നെ. മാളവിക എത്തുന്ന സ്ഥലങ്ങളിലൊക്കെ താരത്തിനെ കാണാൻ ആളുകളും തടിച്ചുകൂടാറുണ്ട്.
ഓണം പ്രമാണിച്ച് മാളവിക ആരാധകർക്കൊപ്പം പങ്കുവച്ച് ട്രഡീഷണൽ ലുക്ക് ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്. പൂക്കൾക്ക് ഇടയിൽ ദാവണി ഉടുത്ത് അതി സുന്ദരിയായി മാറിയിരിക്കുന്ന മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. അഖിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആതിര രാജന്റെ ആത്മ ഡിസൈൻ ചെയ്ത ദാവണിയാണ് മാളവിക ധരിച്ചിരിക്കുന്നത്. വിജിയാണ് മേക്കപ്പ് ചെയ്തത്.