‘എന്റെ ശക്തിയുടെ നെടുംതൂണായതിന് നന്ദി! ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് വിജയ് ബാബു..’ – ഫോട്ടോസ് വൈറൽ

മീഡിയ കരിയറിൽ നിന്ന് പിന്നീട് സിനിമയിലേക്ക് എത്തുകയും നടനായും നിർമ്മാതാവായും മലയാളികൾക്ക് സുപരിചിതനായി മാറുകയും ചെയ്ത താരമാണ് വിജയ് ബാബു. മുംബൈയിൽ സ്റ്റാർ ഇന്ത്യയിൽ ജോലി ആരംഭിച്ച വിജയ് ബാബു, പിന്നീട് ദുബൈയിൽ പോവുകയും ഒരു സംരംഭം ആരംഭിക്കുകയും ശേഷം വർഷങ്ങൾ കഴിഞ്ഞ് ഏഷ്യാനെറ്റിൽ സിഒഒയായി വീണ്ടും എത്തുകയും ഒടുവിൽ സിനിമയിലേക്ക് എത്തുകയും ആയിരുന്നു.

ത്രീ കിംഗ്സ് എന്ന സിനിമയിലാണ് വിജയ് ആദ്യമായി അഭിനയിക്കുന്നത്. 2013-ൽ ആദ്യമായി നിർമ്മാണ രംഗത്തേക്കും ഇറങ്ങി. സാന്ദ്ര തോമസിന് ഒപ്പം ഫ്രൈഡേ ഫിൽംസ് എന്ന പ്രൊഡക്ഷൻ കമ്പനി വിജയ് ബാബു ആരംഭിച്ചു. സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്നീ സിനിമകളാണ് ആദ്യം നിർമ്മിച്ചത്. ആട്, അടി കാപ്പിയാരെ കൂട്ടമണി, അങ്കമാലി ഡയറീസ്, ആട് 2, ജൂൺ തുടങ്ങിയ സിനിമകൾ ഫ്രൈഡേ ഫിൽംസ് നിർമ്മിച്ചൂ.

സാന്ദ്ര തോമസായി പിരിഞ്ഞ് പിന്നീട് അദ്ദേഹം ആ കമ്പനി സ്വന്തമായി മുന്നോട്ട് കൊണ്ടുപോയി. മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ഇപ്പോൾ അത്. ഹോം എന്ന സിനിമയ്ക്ക് ഈ കഴിഞ്ഞ ദിവസം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. ഇതിനിടയിൽ മറ്റൊരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വിജയ് ബാബു.

വിവാഹിതനായ വിജയ് ബാബു തന്റെ ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. “ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ.. എന്റെ ശക്തിയുടെ നെടുംതൂണായി അവിടെ ഉണ്ടായിരുന്നതിന് നന്ദി.. വർഷങ്ങളുടെ എണ്ണം അറിയാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ പിന്നിലേക്ക് നോക്കുക..”, വിജയ് ബാബു ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. മകനെ ഫോട്ടോയിൽ അവർക്ക് പിന്നിലായി സോഫയിൽ കിടക്കുന്നതും കാണാം.