‘തമ്പുരാട്ടി ലുക്കിൽ സുന്ദരിയായി നടി മഡോണ സെബാസ്റ്റ്യൻ, ഓണം ഷൂട്ടുമായി താരം..’ – ഫോട്ടോസ് വൈറൽ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ സിനിമയായിരുന്നു പ്രേമം. യൂത്തിന്റെ ഇടയിൽ ട്രെൻഡായ ആ സിനിമയിൽ അൽഫോൻസ് മൂന്ന് നായികമാരെയാണ് അവതരിപ്പിച്ചത്. ആദ്യ രണ്ട് നായികമാരുടെ രംഗങ്ങൾ കഴിഞ്ഞ് പ്രേക്ഷകരെ ഇഷ്ടപ്പെടുത്തി രണ്ടാം ഭാഗത്തിന് പകുതിയോടെയാണ് മൂന്നാം നായികയെ അവതരിപ്പിക്കുന്നത്. പിന്നീട് വളരെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നോളൂ.

പക്ഷേ അവസാന അര മണിക്കൂറിനുള്ളിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തു ആ നായികാ കഥാപാത്രം. സിനിമയിൽ നിവിൻ പൊളി അവതരിപ്പിക്കുന്ന നായക കഥാപാത്രം വിവാഹം ചെയ്യുന്നതും മൂന്നാം നായികയെയാണ്. പ്രേക്ഷകർക്ക് മനസ്സിൽ ക്യൂട്ട് പ്രകടനം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അത് ചെയ്തത് മഡോണ സെബാസ്റ്റ്യൻ എന്ന പുതുമുഖമായിരുന്നു. അതിലെ മൂന്ന് നായികമാരും പുതുമുഖങ്ങളായിരുന്നു.

പ്രേമം കഴിഞ്ഞത്തോടെ മൂന്ന് നായികമാർക്കും സിനിമകൾ ലഭിച്ചു. അന്യഭാഷകളിലാണ് കൂടുതൽ മൂവരും അഭിനയിച്ചത്. മഡോണയും തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങി. 15 ഓളം സിനിമകളിൽ ഇതിനോടകം മഡോണ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ ഈ അടുത്തിടെ റിലീസായ പദ്മിനി എന്ന സിനിമയാണ് മഡോണയുടെ അവസാനമിറങ്ങിയത്. ഇപ്പോൾ ഒടിടിയിലും സിനിമ ഇറങ്ങി.

വിജയ്‌യുടെ ലിയോയിൽ മഡോണ ഒരു വേഷം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. ഓണം പ്രമാണിച്ച് അത്തം ദിനത്തിൽ ഒരു കിടിലം ട്രഡീഷണൽ ലുക്ക് ഫോട്ടോഷൂട്ട് മഡോണ ചെയ്തിരുന്നു. ഒരു തമ്പുരാട്ടി കുട്ടിയെ പോലെ വേഷം ധരിച്ച് അതി സുന്ദരിയായി മഡോണ ചിത്രങ്ങളിൽ കാണപ്പെടുന്നുണ്ട്. രാഹുൽ രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റൈമീസ് ഡിസൈനർ ബൗട്ടിക്കിന്റെയാണ് കോസ്റ്റിയൂം, സാംസൺ ലെയ് ആണ് മേക്കപ്പ് ചെയ്തത്.