‘ഇതാണല്ലേ ഹോട്ട് ലുക്കിന് പിന്നിലെ രഹസ്യം!! കഠിനമായ വർക്ക്ഔട്ടുമായി മാളവിക മേനോൻ..’ – വീഡിയോ വൈറൽ

‘ഇതാണല്ലേ ഹോട്ട് ലുക്കിന് പിന്നിലെ രഹസ്യം!! കഠിനമായ വർക്ക്ഔട്ടുമായി മാളവിക മേനോൻ..’ – വീഡിയോ വൈറൽ

അഭിനയത്തോടൊപ്പം തന്നെ താരങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഫിറ്റ്.നെസ്. ബോളിവുഡിലെയും ഹോളിവൂഡിലെയും താരങ്ങൾ നേരത്തെ തന്നെ ഫിറ്റ്‌നെസിന് ശ്രദ്ധകൊടുക്കാറുള്ള ആളുകളാണ്. തെലുങ്കിലും കന്നഡയിലും 2000-ത്തിന് ശേഷം താരങ്ങൾ ഫിറ്റ്.നെസ് ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലേക്ക് എത്തുമ്പോൾ വളരെ കുറച്ച് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്ന് പറയേണ്ടി വരും.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ ജിം താരങ്ങൾ അഭിനയത്തിനൊപ്പം തന്നെ ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. പിന്നീട് മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളായ മോഹൻലാൽ ഉൾപ്പടെയുള്ളവർ ജിമ്മിൽ ഫിറ്റ്.നെസിന് വേണ്ടി സമയം കണ്ടെത്താറുണ്ടായിരുന്നു. ഒട്ടുമിക്ക സിനിമ നടന്മാരും ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുകയും മറ്റ് സ്പോർട്സുകളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്.

നടന്മാർ മാത്രമല്ല ഇപ്പോൾ നടിമാരും അവരുടെ ശരീരം ശ്രദ്ധിക്കുന്നവരാണ്. അതുകൊണ്ട് കൂടി തന്നെയാണ് നടിമാർക്ക് നായികമാരായി വിവാഹത്തിന് ശേഷവും തുടരാൻ പറ്റുന്നത്. മലയാള സിനിമയിലെ യുവനിരയിലെ ഒരു അഭിനയത്രിയാണ് നടി മാളവിക മേനോൻ. ഒട്ടുമിക്ക സിനിമകളിലും ചെറിയ റോളുകളിൽ ആണെങ്കിൽ പോലും അഭിനയിക്കുന്ന ഒരാളാണ് മാളവികയെന്ന് എല്ലാവർക്കും അറിയാം.

മാളവികയുടെ ജിമ്മിൽ കൃത്യമായി വർക്ക് ഔട്ട് ചെയ്യുന്ന ഒരാളാണ്. ഒരു ഇടവേളയ്ക്ക് ശേഷം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാളവിക. ഇതാണല്ലേ ഈ ശരീരത്തിന് പിന്നിലുള്ള രഹസ്യമെന്ന് ആരാധകരും ചോദിക്കുന്നു. ഈ ശരീരഭംഗിയുള്ള മാളവിക നായികയായി കൂടുതൽ സിനിമകളിൽ അഭിനയിക്കണമെന്നാണ് മലയാളികളുടെ അഭിപ്രായം.

CATEGORIES
TAGS