മ്യൂസിക് ആൽബത്തിലൂടെ തന്റെ കരിയർ ആരംഭിച്ച് ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള ഒരു യുവനടിയാണ് മാളവിക മേനോൻ. നിദ്രയിലാണ് മാളവിക ആദ്യം അഭിനയിക്കുന്നത്. ഹീറോയിൽ പൃഥ്വിരാജിന്റെ അനിയത്തിയായി മാളവിക അഭിനയിച്ചു. നായികയായി അഭിനയിക്കുന്നത് ആസിഫ് അലി ചിത്രമായ 916-ലാണ്. ആ സിനിമ തിയേറ്ററുകളിൽ വിജയമായിരുന്നില്ല.
അതിന് ശേഷം കുറച്ച് നാളുകൾ സിനിമയിൽ ചെറിയ ചെറിയ റോളുകളിലാണ് മാളവിക അഭിനയിച്ചത്. പിന്നീട് 2018 മുതൽ മാളവിക സിനിമയിൽ തന്നെ ശ്രദ്ധകൊടുത്തു. ചെറുതാണെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ മാളവിക ചെയ്തു. പൊതുവേ നായികയായി കഴിഞ്ഞാൽ നടിമാർ ചെറിയ റോളുകളിൽ അഭിനയിക്കാറില്ല. പക്ഷേ മാളവിക തനിക്ക് ലഭിക്കുന്ന ഏത് റോളും അഭിനയിക്കാറുണ്ട്.
ഈ വർഷം ഇതുവരെ ഇറങ്ങിയ ആറോളം സിനിമകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. സൂപ്പർസ്റ്റാറുകളുടെ സിനിമ മുതൽ ചെറിയ താരങ്ങളുടെ സിനിമയിൽ വരെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് മാളവിക. ആരാധകർ മാളവികയെ നായികയായി കാണാനാണ് ആഗ്രഹിക്കുന്നത്. വീണ്ടും നായികയായി മാളവിക തിളങ്ങുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
സമൂഹ മാധ്യമങ്ങളിൽ മാളവിക മിക്കപ്പോഴും ഒരു വൈറൽ താരമാണ്. ഷോറൂമുകളുടെ ഉദ്‌ഘാടനത്തിന് എത്തുമ്പോഴുള്ള മാളവികയുടെ വീഡിയോസ് പൊടുന്നനെ തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിക്രത്തിലെ പാബ്ലോ സന്താനം എന്ന മ്യൂസിക്കിന് കിടിലം നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് മാളവിക മേനോൻ. പൊളിച്ചടുക്കി എന്നാണ് ആരാധകരിൽ നിന്നുള്ള കമന്റുകൾ.