മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി മാളവിക മേനോൻ. പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച മാളവിക 2012-ൽ പുറത്തിറങ്ങിയ 916 എന്ന സിനിമയിൽ നായികയായി വേഷമിടുകയും ചെയ്തിരുന്നു. പിന്നീടൊരു ആറ് വർഷത്തോളം മാളവിക സിനിമയിൽ അഭിനയിച്ചെങ്കിലും അധികം ശ്രദ്ധനേടിയിട്ടുള്ള ചിത്രങ്ങൾ വളരെ കുറവായിരുന്നു.
2018 മുതൽ അതിന് മാറ്റം വരാനും തുടങ്ങി. അഭിനയിക്കുന്ന വേഷം ചെറുതാണെങ്കിലും മാളവിക കിട്ടുന്ന റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. അങ്ങനെ പതിയെ പതിയെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അഭിനയിക്കുകയും വലിയ ചിത്രങ്ങളുടെ ഭാഗമവുമായും ചെയ്തു. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ മാളവിക അഭിനയിച്ച് ധാരാളം ആരാധകരെയും നേടിയെടുക്കുകയും ചെയ്തു താരം.
സിനിമയ്ക്ക് പുറത്ത് ഗ്ലാമറസായി മാളവികയെ കൂടുതലായി കാണാനും തുടങ്ങി. ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് മാളവിക മേനോൻ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ താരങ്ങളും ചില ഓൺലൈൻ മാധ്യമങ്ങളും പങ്കെടുത്ത മാളവികയുടെ ജന്മദിനത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഓറഞ്ച് നിറത്തിലെ ഗൗൺ ധരിച്ചാണ് മാളവിക തന്റെ ജന്മദിനാഘോഷ ചടങ്ങിൽ തിളങ്ങിയത്. നിരവധി ആരാധകരാണ് മാളവികയ്ക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടത്. ചിലർ ജൂനിയർ ഹണി റോസ് എന്ന രീതിയിൽ കമന്റുകളും ഇട്ടിട്ടുണ്ട്. തന്റെ ജന്മദിന പാർട്ടിക്ക് വേണ്ടി സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് വീഡിയോ മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ സുഹൃത്തുകൾക്ക് ഒപ്പം മാളവിക ഡാൻസും ചെയ്യുന്നുണ്ട്.
View this post on Instagram