‘കൗമാര പ്രായത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം!! കലക്കൻ ഡാൻസുമായി അമല പോൾ..’ – വീഡിയോ കാണാം

മലയാള സിനിമയിലൂടെ വന്ന് തെന്നിന്ത്യ അടക്കി ഭരിക്കുന്ന നായികമാരായി മാറിയ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ലേഡി സൂപ്പർസ്റ്റാർ ഉൾപ്പടെ ഈ കൊച്ചുകേരളത്തിൽ ജനിച്ച് മലയാള സിനിമയിൽ അഭിനയിച്ച് കരിയർ തുടങ്ങിയവരാണ്. അത്തരത്തിൽ മലയാള സിനിമയിലൂടെ വന്ന് ഇന്ന് തെന്നിന്ത്യയിൽ സജീവമായി നിൽക്കുന്ന ഒരു താരസുന്ദരിയാണ് നടി അമല പോൾ.

നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ വന്ന അമല പോൾ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. എറണാകുളം ആലുവ സ്വദേശിനിയായ അമല അഭിനയിച്ചത് ആദ്യം മലയാളത്തിൽ ആണെങ്കിലും തിളങ്ങിയത് തമിഴ് സിനിമകളിലൂടെയാണ്. മൈന എന്ന സിനിമ അമലയ്ക്ക് കരിയറിൽ വലിയ വഴിത്തിരിവായി മാറി. ആ സിനിമയ്ക്ക് ശേഷമാണ് മലയാളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിഞ്ഞത്.

മോഹൻലാലിൻറെ നായികയായി റൺ ബേബി റൺ എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്. അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായ അമല തെലുങ്കിലും കന്നഡയിൽ ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയായെങ്കിലും പിന്നീട് അത് വേർപിരിഞ്ഞു. ആടുജീവിതമാണ് മലയാളത്തിൽ അമലയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം.

ഹോളി ആശംസകൾ നേർന്ന് കൊണ്ട് തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ച അമലയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ കൗമാരത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അമല കലക്കൻ ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയത്. ഒന്നര മിനിറ്റ് ദൈർഖ്യം വരുന്ന ഡാൻസ് വീഡിയോയിൽ അമലയുടെ എനർജി ഒരുനിമിഷം പോലും കുറഞ്ഞിരുന്നില്ല.