‘മീനാക്ഷിയെ ഞാൻ മതിൽ ചാടിക്കും, ദിലീപ് അങ്കിൾ വിളിച്ചു വഴക്ക് പറയും..’ – തുറന്ന് പറഞ്ഞ് മാളവിക ജയറാം

മലയാള സിനിമയിൽ സെക്കന്റ് ജനറേഷൻ കാലഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മക്കളിൽ പലരും സിനിമയിലേക്ക് എത്തി കഴിഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം, വിനീത് ശ്രീനിവാസൻ, ഗോകുൽ സുരേഷ്, കല്യാണി പ്രിയദർശൻ ഇങ്ങനെ ഒട്ടുമിക്ക താരങ്ങളുടെ മക്കളും സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ.

ജയറാമിന്റെ മകനെ പോലെ തന്നെ മകളും സിനിമയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പാണ്. ദിലീപിന്റെ മകൾ മീനാക്ഷിയും സിനിമയിൽ വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നടക്കാൻ സാധ്യത കുറവാണ്. ജയറാമും ദിലീപും സിനിമയിൽ അടുത്ത കൂട്ടായവരാണ്. അവരെ പോലെ തന്നെ മക്കളും. മീനാക്ഷിയുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മാളവിക ജയറാം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. “അവൾ എന്റെ കുഞ്ഞ് അനിയത്തിയാണ്. മീനൂട്ടി ഇവിടെ ചെന്നൈയിലാണ് എംബിബിഎസിന് പഠിക്കുന്നത്. പണ്ട് മുതലേ ഞങ്ങൾക്ക് അറിയാം. വീട്ടിലൊക്കെ വരാറുണ്ട്. പിന്നെ ഇപ്പോൾ ഇവിടെ ജോയിൻ ചെയ്ത ശേഷം ഞങ്ങൾ ഒരുമിച്ച് പുറത്തു പോകാറുണ്ട്. ഞാൻ ഡ്രൈവ് ചെയ്യും. അവളെ ഹോസ്റ്റൽ ചാടിക്കും. ദിലീപ് അങ്കിൾ എന്നെ വിളിച്ചു വഴക്ക് പറയും.

അവളെ തിരിച്ച് ഹോസ്റ്റലിൽ കൊണ്ടാക്കും. അങ്ങനെയൊക്കെ ഞങ്ങളുടെ കുറെ ഫൺ കഥകളുണ്ട്..”, മാളവിക പറഞ്ഞു. പ്രണവിനെ കുറിച്ചും മാളവിക പറഞ്ഞിരുന്നു. ഫിൽറ്റർ ഇല്ലാത്ത മനുഷ്യനാണ് പ്രണവ് എന്നും പ്രണവിനെ കുട്ടികാലത്ത് കണ്ടതാണെന്നും പിന്നീട് കാണാൻ കിട്ടിയിട്ടില്ലെന്നും പറഞ്ഞു. ഫഹദ് നമ്മൾ കാണുന്ന പോലെയൊരാൾ അല്ലെന്നും ഭയങ്കര തമാശക്കാരൻ ആണെന്നും അതുപോലെ കല്യാണി തന്റെ മച്ചാൻ ആണ്. ഞങ്ങളൊക്കെ ചെന്നൈ ബഡിസാണ് എന്നുമാണ് മാളവിക പറഞ്ഞത്.