‘ഇത്രയും സിംപിൾ ആയിരുന്നോ മമ്മൂട്ടി! നത്തിനെ ചേർത്തുപിടിച്ച് കേക്ക് മുറിച്ച് താരം..’ – വീഡിയോ കാണാം

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം എന്ന് വിശേഷിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മെഗാസ്റ്റാറിന്റെ മുൻകാലങ്ങളിലുള്ള ചില വീഡിയോസ് കാരണം അദ്ദേഹം അഹങ്കാരിയാണെന്ന് വിശേഷിപ്പിക്കുന്നവർ ധാരാളമായിരുന്നു. പക്ഷേ മമ്മൂട്ടി എന്ന നടനെ അടുത്ത് അറിയുന്നവർക്ക് അറിയാം അദ്ദേഹം എത്ര സിംപിൾ ആണെന്നുള്ള കാര്യം. എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന ഒരു മനസ്സിന് ഉടമയാണ് മമ്മൂട്ടി.

അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ പ്രശസ്തനായ താരമാണ് എബിൻ ബിനോ. ഈ വർഷമിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ രോമാഞ്ചത്തിലും അബിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ താൻ ഏറെ ആരാധിക്കുന്ന മമ്മൂട്ടിക്ക് ഒപ്പം ബസൂക്ക എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അബിൻ.

ബസൂക്കയുടെ ലൊക്കേഷനിൽ മമ്മൂട്ടിക്കും അണിയറപ്രവർത്തകർക്കും ഒപ്പം അബിൻ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. മമ്മൂട്ടിയാണ് അബിനെ ചേർത്തുനിർത്തി കൈപിടിച്ച് കൊണ്ട് കേക്ക് മുറിപ്പിച്ചത്. മമ്മൂട്ടി തന്നെ ആദ്യ കേക്ക് അബിന്റെ തന്നെ വായിൽ വച്ചുകൊടുക്കുകയും ചെയ്തു. ഈ ഒരു അവസരമൊരുക്കിയത് അബിൻ ബസൂക്ക സിനിമയുടെ ടീമിന് നന്ദി പറയുകയും ചെയ്തു.

“ജീവിതത്തിന് ഒരു യഥാർത്ഥ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നിയ നിമിഷം. മമ്മൂട്ടി സാറിനൊപ്പമുള്ള മാന്ത്രിക നിമിഷം. ബസൂക്ക ടീമിന് എന്റെ നന്ദി..”, അബിൻ വീഡിയോടൊപ്പം കുറിച്ചു. സിജു സണ്ണി, ഗണപതി എസ്.പി, റാഫി, വിനീത് സികെ, അശ്വിൻ തുടങ്ങിയ താരങ്ങൾ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ഇത് കൂടാതെ നത്തിന്റെ ആരാധകർ താരത്തിന് ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്.