‘കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ!! നടി അഞ്ജലി നായർക്ക് രൂക്ഷവിമർശനം..’ – വീഡിയോ കാണാം

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് എത്തി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ ഒരാളാണ് നടി അഞ്ജലി നായർ. ഒപ്പം, പുലിമുരുകൻ, കമ്മാരസംഭവം, ദൃശ്യം 2 തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഞ്ജലി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സംവിധായകൻ അനൂപ് ഉപാസന അഞ്ജലിയുടെ ആദ്യ ഭർത്താവ് ആയിരുന്നു.

അതിൽ ഒരു മകളും അഞ്ജലിക്കുണ്ട്. പിന്നീട് ആ ബന്ധം വേർപ്പെടുത്തിയ അഞ്ജലി, അജിത് രാജു എന്നയാളെ വിവാഹം ചെയ്തിരുന്നു. ഒരു കുഞ്ഞും അതിൽ താരത്തിനുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം കടൽ തീരത്ത് സമയം ചിലവഴിക്കുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചതാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. തിര വരുന്നത് അറിയാതെ കുട്ടികളുമായി അഞ്ജലി മണലിൽ കളിക്കുകയായിരുന്നു.

ഈ സമയത്ത് വളരെ അപ്രതീക്ഷിതമായി ഒരു തിര വരികയും മൂത്തമകളായ ആവണിയെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിന് താഴെയാണ് വലിയ വിമർശനങ്ങൾ വന്നിരിക്കുന്നത്. “നിങ്ങൾക്ക് അറിഞ്ഞൂടെ ഏത് നിമിഷവും തിര വരുമെന്ന്, കൊച്ചുകുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ..”, എന്നായിരുന്നു ഒരാൾ വിമർശിച്ചതുകൊണ്ട് കമന്റ് ഇട്ടത്.

ഇത് കൂടാതെ ഇതൊക്ക ശ്രദ്ധികേണ്ടേ, കുഞ്ഞിന് എന്തെങ്കിലും പറ്റിയോ, എന്നിങ്ങനെ നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. രണ്ട് കുട്ടികളും സുരക്ഷിതരായെന്ന് വീഡിയോയുടെ അവസാനം വ്യക്തമാകുന്നത്. ബീച്ചിൽ കുട്ടികളുമായി പോകുമ്പോൾ എല്ലാവരും കുറച്ചുകൂടി ശ്രദ്ധിക്കണമെനാണ് വീഡിയോ കണ്ടു കഴിഞ്ഞാൽ മനസ്സിലാവും. ഇത് വൈറലാകാൻ വേണ്ടി ഇട്ടതാണോ എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.