ബോളിവുഡ് സിനിമ മേഖലയിലെ താരങ്ങൾ പരസ്പരം വിവാഹിതരാകുന്നതും ചിലർ വിവാഹ ബന്ധം വേർപ്പെടുത്തുന്നതുമായി വാർത്ത മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഈ അടുത്തിടെ തന്നെ ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാർത്ത ദിവസങ്ങളോളമാണ് മാധ്യമങ്ങളിൽ വാർത്തകളായി നിറഞ്ഞ് നിന്നത്.
അത്രത്തോളം താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകരും ആരാധകരും താല്പര്യം കാണിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു താരദമ്പതികളായിരുന്നു ബോളിവുഡ് നടനും നിർമ്മാതാവുമായ അർബാസ് ഖാനും നടി മലൈക അരോറയും. 1998-ൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ ആദ്യമായി കാണുന്നത്. അതെ വർഷത്തിൽ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
2002-ൽ ഇരുവർക്കും അർഹൻ ഖാൻ എന്ന പേരിൽ ഒരു മകനും ജനിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 2016-ൽ ഇരുവരും വേർപിരിയുന്നത് വരെ മലൈക തന്റെ പേരിനൊപ്പം മലൈക അരോറ ഖാൻ കൊണ്ട് നടന്നിരുന്നു. 2017-ൽ നിയമപരമായി ബന്ധം വേർപിരിഞ്ഞപ്പോൾ മകൻ അർഹൻ അമ്മയ്ക്ക് ഒപ്പം വിടാനാണ് കോടതി തീരുമാനിച്ചത്. പക്ഷേ അർബാസിന് മകനെ എപ്പോൾ വേണേലും കാണാൻ അനുവാദവും ലഭിച്ചിരുന്നു.
ഇപ്പോഴിതാ മകന് വേണ്ടി മലൈകയും അർബാസും ഒന്നിച്ചിയെത്തിരിക്കുകയാണ്. ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുന്ന മകനെ യാത്രയാക്കാൻ വേണ്ടിയാണ് ഇരുവരും ഒന്നിച്ച് എത്തിയത്. ഞായറാഴ്ച മുംബൈയിലെ എയർപോർട്ടിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഇരുവരും പരസ്പരം സൗഹൃദത്തോടെ സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
അച്ഛനോട് യാത്ര പറഞ്ഞ ശേഷം അർഹൻ അമ്മയുടെ അടുത്തുവന്ന് കെട്ടിപിടിച്ച് യാത്ര ചോദിക്കുന്നതും വീഡിയോയിൽ കാണാം. മലൈക ഇപ്പോൾ ബോളിവുഡ് നടനായ അർജുൻ കപൂറുമായി ലിവിങ്ങ് റിലേഷൻഷിപ്പിലാണ്. 2016 മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്. ബോളിവുഡ് സൂപ്പർസ്റ്റാറായ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ.