‘കൊച്ചുകുട്ടിയെ പോലെ കടൽ തീരത്ത് ഓടി കളിച്ച് നടി മഡോണ, ഹോട്ടെന്ന് കമന്റ്..’ – വീഡിയോ വൈറൽ

മലയാളം, തമിഴ് സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മഡോണ അതിന് മുമ്പ് തന്നെ കുറച്ച് പേർക്കെങ്കിലും സുപരിചിതയാണ്. സൂര്യ ടിവിയിലെ മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ ഗായികയായി സജീവമായി പങ്കെടുത്തിട്ടുള്ള ഒരാളാണ് മഡോണ.

പ്രേമം മറ്റു സംസ്ഥാനങ്ങളിലും ഹിറ്റായതോടെ ഒരുപാട് ആരാധകരെയാണ് മഡോണ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ അന്യഭാഷകളിൽ നിന്ന് മഡോണയ്ക്ക് വളരെ പെട്ടന്ന് തന്നെ അവസരങ്ങളും ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 2019-ൽ പുറത്തിറങ്ങിയ ബ്രദേഴ്സ് ഡേയാണ് അവസാന ചിത്രം. അതിന് ശേഷം മലയാളത്തിൽ മഡോണ അഭിനയിച്ചിട്ടില്ലായിരുന്നു.

ഈ സമയത്ത് തമിഴിലും തെലുങ്കിലും കന്നഡയിലും മഡോണ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. വിജയ്, ലോകേഷ് കനകരാജ് ഒന്നിക്കുന്ന ലിയോയിൽ മഡോണയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് മഡോണ. കുഞ്ചാക്കോ ബോബനൊപ്പമുള്ള പദ്മിനി എന്ന സിനിമയിലാണ് മലയാളത്തിൽ ഇനി വരാനുള്ള സിനിമ.

മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ കുഞ്ഞായിരുന്നപ്പോൾ നടന്ന ഒരു സംഭവം മഡോണ പറഞ്ഞപ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ വലിയ വൈറലായിരുന്നു. ഇപ്പോഴിതാ കടൽ തീരത്തിലൂടെ ഒരു കൊച്ചുകുട്ടിയെ പോലെ ഓടിക്കളിക്കുന്ന മഡോണയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇതിന് താഴെ വന്നിരിക്കുന്ന കമന്റുകളും ഏറെ ശ്രദ്ധേയമാണ്. പഴയ ഇന്റർവ്യൂവിലെ ഡയലോഗ് ആണ് പലരും കമന്റായി ഇട്ടിരിക്കുന്നത്.