‘ഏഴേമുക്കാൽ ലക്ഷം എടുത്ത് നാദിറ ബിഗ് ബോസിന് പുറത്തേക്ക്..’ – വളരെ മികച്ച തീരുമാനമെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ അവസാന ദിവസങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഏഴ് മത്സരാർത്ഥികളായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ബിഗ് ബോസിന്റെ അവസാന ആഴ്ചയിൽ എത്തി നിൽകുമ്പോൾ പതിവ് പോലെ തന്നെ ബിഗ് ബോസിന്റെ പണപ്പെട്ടി ടാസ്ക് ആരംഭിച്ചിരുന്നു കഴിഞ്ഞ ദിവസം. ഏഴ് മത്സരാർത്ഥികൾക്ക് മുന്നിലേക്ക് ലക്ഷങ്ങൾ വരുന്ന പല പണപ്പെട്ടികൾ കൊണ്ടുവെക്കും.

ഇന്നലെ നാല് പെട്ടികളാണ് തുറന്നത്. ആദ്യം ആറര ലക്ഷത്തിന് പെട്ടിയാണ് തുറന്നത്. പിന്നീട് മൂന്ന് ലക്ഷം, ശേഷം നാലേകാൽ ലക്ഷം, ഏറ്റവും ഒടുവിലായി ഒന്നര ലക്ഷത്തിന്റെ പെട്ടിയുമായിരുന്നു തുറന്നത്. അർദ്ധരാത്രി പന്ത്രണ്ട് മണി വരെയായിരുന്നു എടുക്കാൻ കൊടുത്തിരുന്ന സമയം. ആരും ആദ്യം മുന്നോട്ട് വന്നില്ലെങ്കിലും അവസാനമാകാറായപ്പോൾ മത്സരാർത്ഥിയായ നാദിറ ആറര ലക്ഷം എടുക്കാൻ തീരുമാനിച്ചു.

അപ്പോഴാണ് ബിഗ് ബോസ് നാളെയും പെട്ടികൾ തുറക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് അറിയിച്ചത്. ഇതോടെ നാദിറ ആ തീരുമാനത്തിൽ നിന്ന് പിന്മാറി. ഇന്നത്തെ എപ്പിസോഡിന്റെ ലൈവിൽ നാദിറ അതിൽ വലിയ തുക വന്നപ്പോൾ എടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഏഴേമുക്കാൽ ലക്ഷം രൂപയുടെ പണപ്പെട്ടി തുറന്നപ്പോഴാണ് നാദിറ അത് എടുക്കുകയും അതുമായി പോകാനും തീരുമാനം എടുത്തത്.

എപ്പിസോഡ് വന്നില്ലെങ്കിലും നാദിറ പെട്ടിയെടുത്ത കാര്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ അറിഞ്ഞു കഴിഞ്ഞു. ബിഗ് ബോസിൽ പങ്കെടുത്ത് ശേഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മത്സരാർത്ഥി ആണ് നാദിറ. വീട്ടുകാരുമായി അകൽച്ചയിലായിരുന്ന നാദിറയ്ക്ക് വീട്ടുകാരിൽ നിന്ന് പിന്തുണ ഷോയിൽ വന്ന ശേഷം ലഭിച്ചു. ഫാമിലി വീക്കിൽ നാദിറയെ കാണാൻ വേണ്ടി അനിയത്തി ഷോയിലേക്ക് വരികയും ചെയ്തിരുന്നു.