‘ജോസഫിലെ ജോജുവിന്റെ നായിക!! ഷോർട്സിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ നടി മാധുരി..’ – ഫോട്ടോസ് വൈറൽ

ജോജു ജോർജ് എന്ന നടൻ കരിയറിൽ വലിയ രീതിയിൽ പ്രശംസ ലഭിച്ച ഒരു സിനിമയായിരുന്നു ജോസഫ്. ഒരു റിട്ടയേർഡ് പൊലീസ് ഓഫീസറുടെ റോളിൽ ജോജു മിന്നും പ്രകടനം കാഴ്ചവച്ച സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. അതിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മാധുരി ബ്രഗാൻസ. മലയാളി അല്ലാതിരുന്നിട്ട് കൂടിയും മാധുരി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.

ജോസഫിന് മുമ്പ് അനൂപ് മേനോന്റെ നായികയായി ഒരു മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ആ സിനിമ അത്ര വിജയം ആയിരുന്നില്ല. ജോസഫിന് ശേഷം മാധുരിക്ക് മലയാളത്തിൽ തന്നെ നിരവധി അവസരങ്ങൾ വേറെയും ലഭിച്ചു. പട്ടാഭിരാമൻ ആയിരുന്നു അടുത്ത സിനിമ. ഇട്ടിമാണി മൈഡ് ഇനി ചൈന എന്ന സിനിമയിൽ മോഹൻലാലിനൊപ്പം ഒരു ഗാനരംഗത്തിലെ മാധുരി അഭിനയിച്ചു.

കുഷ്‌ക എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറിയ മാധുരി ശേഷം മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തി. വിനയൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിൽ കാത്ത എന്ന കഥാപാത്രത്തെ മാധുരി അവതരിപ്പിച്ചു കൈയടി നേടിയിരുന്നു. അതായിരുന്നു മാധുരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അനൂപ് മേനോന്റെ വരാൽ എന്ന സിനിമയിലും മാധുരി അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ മലയാള സിനിമകളിൽ അഭിനയിക്കുമെന്നാണ് താരത്തിന്റെ കേരളത്തിലെ ആരാധകർ പ്രതീക്ഷിക്കുന്നത്. അതെ സമയം സുഹൃത്തിന് ഒപ്പം ബാംഗ്ലൂരിൽ ചുറ്റിക്കറങ്ങുന്ന ഫോട്ടോസ് മാധുരി ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഷോർട്സിൽ കട്ട സ്റ്റൈലിഷ് ലുക്കിലാണ് മാധുരി തിളങ്ങിയത്. പഴയ വിന്റജ് കാറിന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രവും മാധുരി പോസ്റ്റ് ചെയ്തിട്ടുണ്ട്.