‘കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്..’ – കുറിപ്പുമായി പെപ്പെയുടെ ഭാര്യ അനീഷ

‘കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്..’ – കുറിപ്പുമായി പെപ്പെയുടെ ഭാര്യ അനീഷ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒന്നായിരുന്നു സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ പ്രസ്താവന. നടൻ ആന്റണി വർഗീസിന് എതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ജൂഡ് രംഗത്ത് വന്നത്. സിനിമയ്ക്ക് വേണ്ടി അഡ്വാൻസ് വാങ്ങിയ ശേഷം ഷൂട്ടിംഗ് തുടങ്ങാൻ 18 ദിവസം ബാക്കി നിൽക്കെ പിന്മാറിയെന്നാണ് ജൂഡ് ആന്റണിക്ക് എതിരെ ആരോപിച്ചത്.

പെങ്ങളുടെ കല്യാണം നടത്താൻ വേണ്ടിയാണ് ആന്റണി പൈസ വാങ്ങിയതെന്നും അതിന് ശേഷം അത് മടക്കി നൽകി എന്നുമായിരുന്നു ജൂഡ് പറഞ്ഞത്. ജൂഡിന്റെ പ്രതികരണത്തിന് എതിരെ ഒടുവിൽ ആന്റണി തന്നെ രംഗത്ത് വന്നു. തെളിവുകൾ നിരത്തി ആയിരുന്നു ആന്റണിയുടെ പ്രതികരണം. പൈസ തിരിച്ചുകൊടുത്ത് ഒരു വർഷത്തിന് ശേഷമായിരുന്നു തന്റെ പെങ്ങളുടെ വിവാഹം എന്നും ആന്റണി പറഞ്ഞു.

അതുവരെ ആന്റണിയെ കുറ്റം പറഞ്ഞ ആളുകൾ ജൂഡിന് എതിരെ തിരിയുകയും അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമ തിയേറ്ററുകളിൽ ഗംഭീര വിജയം നേടി നിൽക്കുമ്പോൾ ഇത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു എന്നും ആളുകൾ പറഞ്ഞു. ആന്റണിയുടെ കുടുംബം ഏറെ വിഷമത്തോടെയാണ് ജൂഡിന്റെ പ്രസ്താവനകൾ കേട്ടത്. ആന്റണിയുടെ ഭാര്യ ഇപ്പോൾ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ആർക്കും എന്തും പറയാമെന്നും പക്ഷേ പറയുന്ന കാര്യങ്ങൾ സത്യസന്ധമായി പറയണമെന്നും ഇത്രയും നാൾ നിശബ്ദമായി ഇരുന്നത് തങ്ങളുടെ ഭാഗത്താണ് ന്യായം എന്നത് കൊണ്ടാണെന്നും മോശം രീതിയിള്ള മെസ്സേജുകളും കമന്റുകളും കണ്ടിട്ടും താനും ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം പുറത്തുവരുമെന്ന് വിശ്വാസം ഉളളത് കൊണ്ടാണെന്നും കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കുമുള്ള മറുപടിയാണ് ഇതെന്നും ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

CATEGORIES
TAGS