‘മിനി സ്കർട്ടിൽ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ ഹൻസിക കൃഷ്ണ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലെ അഭിനയിക്കുന്ന താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താല്പര്യം ഏറെയാണ്. അവർ സിനിമയിലേക്ക് വരുമോ എന്നാണ് പ്രേക്ഷകർക്ക് പ്രധാനമായും അറിയേണ്ടത്. സിനിമ താരകുടുംബങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ ഒരാളായ കൃഷ്ണകുമാറിന്റെ മൂത്തമകൾ നായികയായി അഭിനയിച്ചു കഴിഞ്ഞു.

കൃഷ്ണകുമാറിന് നാല് പെണ്മക്കളാണ് ഉളളത്. ഇതിൽ മറ്റ് മൂന്ന് മക്കളും മലയാളികൾക്ക് സുപരിചിതരായിട്ടുളള ആളുകളാണ്. മൂത്തമകൾ അഹാനയെ കൂടാതെ മൂന്നാമത്തെ മകൾ ഇഷാനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റ് രണ്ടുപേരും സോഷ്യൽ മീഡിയയിൽ റീൽസുകളിലൂടെ വളരെ പ്രശസ്തരാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് കൃഷ്ണ കുമാറിന്റെ നാല് മക്കളും.

ഇളയമകളായ ഹൻസികയ്ക്കും ഒരുപാട് ആരാധകരുണ്ട്. കൂട്ടത്തിൽ ഏറ്റവും ക്യൂട്ടും സുന്ദരിയുമായിട്ടുള്ള ഒരാളാണ് ഹൻസിക എന്ന് ആരാധകർ പറയാറുണ്ട്. പതിനേഴുകാരിയായ ഹൻസികയും ഡാൻസിലൂടെ തന്നെയാണ് തന്റെ ആരാധകർ നേടിയെടുത്തിട്ടുള്ളത്. ഈ അടുത്തിടെയാണ് താരകുടുംബം യൂറോപ്പിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരുന്നത്. ഹൻസികയും ഒപ്പം ഉണ്ടായിരുന്നു.

അവിടെ നിന്നുള്ള ചിത്രങ്ങൾ മറ്റ് മൂന്ന് പേരെ പോലെ ഹൻസികയും പോസ്റ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മിനി സ്കർട്ടിൽ ക്യൂട്ട് ലുക്കിൽ ഇരിക്കുന്ന ഹൻസികയുടെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നത്. റോസ് നിറത്തിലെ മിനി സ്കർട്ടാണ് ഹൻസിക ധരിച്ചിരുന്നത്. പാരീസ് വച്ചുള്ള ചിത്രങ്ങളാണ് ഹൻസിക പോസ്റ്റ് ചെയ്തത്. ഹോട്ടി ആയല്ലോ എന്നൊക്കെ പ്രശംസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.