‘ഇത്രയും ഗ്ലാമറസ് ലുക്ക് പ്രതീക്ഷിച്ചില്ല!! അമ്പോ ഹോട്ട് ലുക്കിൽ നടി നന്ദിനി ശ്രീ..’ – ഫോട്ടോസ് വൈറൽ

അവതാരകയും റേഡിയോ ജോക്കിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നന്ദിനി നായർ. നിരവധി ടെലിവിഷൻ ഷോകളിലും പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങിയിട്ടുള്ള നന്ദിനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2013-ൽ യൂട്യൂബിൽ തരംഗമായി തീർന്ന ഈ കാലത്ത് എന്ന ഷോർട്ട് ഫിലിമിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ നന്ദിനി അഭിനയിക്കുകയും അതിലൂടെ ശ്രദ്ധനേടുകയും ചെയ്തു.

തൊട്ടടുത്ത വർഷത്തിൽ ദുൽഖർ ചിത്രമായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിൽ നന്ദിനി റിപോർട്ടറുടെ വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിപ്പെട്ടു. ലവ് 24.7, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, ലവകുശ, ഐഡൻ, മനോഹരം, അമല, മറിയം വന്നു വിളക്കൂതി തുടങ്ങിയ സിനിമകളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ ഹാലോ നമസ്തേ എന്ന പ്രോഗ്രാമിലും നന്ദിനി അവതാരക ആയിരുന്നു.

രണ്ട് വർഷത്തിന് അടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്ത നന്ദിനി, ഒരു ഡിജെ കൂടിയാണ്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ ഡിജെയാണ് നന്ദിനി. ഡിജെ ലേഡി എൻവി എന്ന വിളിപ്പേരും നന്ദിനിക്കുണ്ട്. സ്റ്റാർ മ്യൂസിക് ആരാദ്യം പാടും രണ്ട് സീസണുകളിൽ ഡിജെയുടെ റോളിൽ ആ പ്രോഗ്രാമിൽ തിളങ്ങിയിട്ടിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് നന്ദിനി.

നന്ദിനിയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഒരു ചുവന്ന ഇരുണ്ട വെളിച്ചത്തിൽ ഹോട്ട് ലുക്കിൽ ഇരിക്കുന്ന നന്ദിനിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഫാരിസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ല എന്നും ഏതാണ് ഈ ഹോട്ടി എന്നൊക്കെയാണ് ആരാധകർ നന്ദിനിയുടെ പുതിയ ഫോട്ടോസിന് താഴെ ഇടുന്ന കമന്റുകൾ.


Posted

in

by