‘അനുശ്രീയും മധുരരാജയും കൈവിട്ടു, തിലകന്റെ മകന് അടിതെറ്റി..’ – തോറ്റു പിൻവാങ്ങിയ താര സ്ഥാനാർത്ഥികൾ

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളായി ഇത്തവണ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉണ്ടായിരുന്നു. ചില സിനിമ താരങ്ങൾ പ്രവർത്തനത്തിന് ഇറങ്ങുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മാതാവായ നെല്‍സണ്‍ ഐപ്പ് പരാജയപ്പെട്ടു.

വിജയിച്ച സ്ഥാനാര്‍ത്ഥിയായ സുരേഷ് 426 വോട്ടുകള്‍ നേടിയപ്പോള്‍ നെല്‍സണ്‍ ഐപ്പ് 208 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനുശ്രീ പ്രചരണത്തിനിറങ്ങി വോട്ട് ചോദിച്ച് ശ്രദ്ധേയനായ സ്ഥാനാര്‍ഥിയായിരുന്നു റിനോയ്. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് റിനോയ് വര്‍ഗീസിന് മത്സരിച്ചത്.

റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാതമാണ് സ്വന്തമാക്കിയത്. റിനോയോടുള്ള സൗഹൃദത്തിന്റെ ഭാഗമായാണ് അനുശ്രീ പ്രചരണത്തിന് പങ്കെടുത്തത്.ചെന്നീര്‍ക്കര പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ നടി അനുശ്രീ പങ്കെടുക്കുകയും അതിന്റെ ഭാഗമായി പ്രചണം നടത്തുകയുമുണ്ടായി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടമാരിൽ ഒരാളായ അന്തരിച്ച നടൻ തിലകന്റെ മകന്‍ ഷിബു തിലകും മത്സരത്തില്‍ തോറ്റിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി നിന്ന ഷിബു തിലകൻ മത്സരിച്ചത് തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ 25 വാർഡിലായിരുന്നു. അവിടെ എൽ.ഡി.എഫ് സ്വാതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

CATEGORIES
TAGS