‘അമ്മയെ പകർത്തി വച്ചതുപോലെ തന്നെ! മകൾക്ക് ജന്മദിനാശംസകൾ നേർന്ന് നടി മാധവി..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിലും ബോളിവുഡിലും എൺപതുകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയാണ് മാധവി. കൗമാരപ്രായത്തിൽ തെലുങ്ക് ചിത്രമായ തുറുപ്പ് പടമരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന മാധവി അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത് മലയാളത്തിൽ അഭിനയിച്ച ശേഷമാണ്. മൂന്ന് തവണ മാധവിക്ക് കേരള സംസ്ഥാന അവാർഡും അഭിനയത്തിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കനക വിജയലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 1996 വരെ മാധവി അഭിനയ രംഗത്ത് സജീവമായി നിന്നിരുന്നു. അതെ വർഷം തന്നെ തന്റെ യോഗ ടീച്ചറായ സ്വാമി രാമയുടെ നിർദേശം പ്രകാരം ബിസിനസുകാരനായ റാൽഫ് ശർമയുമായി മാധവി വിവാഹിതായാവുകയും ചെയ്തു. വിവാഹശേഷം മാധവി അമേരിക്കയിലേക്ക് പോവുകയും ചെയ്തു. കുടുംബസമേതം അമേരിക്കയിലാണ് മാധവി ഇപ്പോൾ.

മൂന്ന് പെണ്മക്കളാണ് മാധവിക്ക് ഉള്ളത്. അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് മാധവി താമസിക്കുന്നത്. മാധവിയുടെ ഏറ്റവും ഇളയമകൾ ടിഫാനി ഗൗരികയുടെ ജന്മദിനമായിരുന്നു ഇന്ന്. ജന്മദിനത്തിന് മകൾക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റും മാധവി ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുമുണ്ട്. മകളുടെ മനോഭാവവും ആന്തരിക സൗന്ദര്യവും തുടങ്ങിയ വിശേഷങ്ങൾ വർണിച്ചുകൊണ്ട് മാധവി പോസ്റ്റ് ഇട്ടത്.

“ടിഫാനി ഗൗരികയ്ക്ക് ജന്മദിനാശംസകൾ! നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവ ഞാൻ അഭിനന്ദിക്കുന്നു!! ഇതാ നിനക്ക് എല്ലാ ആശംസകളും നേരുന്നു..”, മാധവി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. മാധവിയുടെ മകളെ അമ്മയെപ്പോലെ തന്നെയുണ്ട് കാണാൻ എന്നും അമ്മയുടെ വെള്ളാരം കണ്ണുകളും കിട്ടിയിട്ടുണ്ടെന്നും പലരും കമന്റ് ചെയ്തു. നിരവധി ആരാധകരാണ് മകൾക്ക് ജന്മദിനം ആശംസിച്ചത്.