‘ഗൗരി കിഷനും ആ നടനും തമ്മിൽ പ്രണയത്തിലോ? ഞെട്ടലോടെ ആരാധകർ..’ – വീഡിയോയ്ക്ക് പിന്നിലെ വാസ്തവം

96 എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗൗരി ജി കിഷൻ. തമിഴ് ചിത്രമായ 96-ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ഗൗരി സിനിമയിലേക്ക് എത്തുന്നത്. മലയാളിയായ ഗൗരി പിന്നീട് മലയാളത്തിൽ നായികയായി അഭിനയിച്ചു. തെന്നിന്ത്യയിൽ ഇപ്പോൾ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഗൗരിക്ക് ഒരുപാട് ആരാധകരും ഇപ്പോഴുണ്ട്.

ആ ആരാധകരെ സങ്കടത്തിൽ ആഴ്ത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഗൗരിയും യുവനടനുമായ ഷേർഷാ ഷെരീഫും തമ്മിലുള്ള ഒരു പ്രണയ കമിതാക്കളെ പോലെ ഒരുമിച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. യുവനടനുമായി ഗൗരി പ്രണയത്തിലാണെന്ന് തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വീഡിയോ നിറഞ്ഞ് നിൽക്കുകയും ചെയ്തതോടെ ആരാധകർ ഞെട്ടലിലായി.

എങ്കിൽ തങ്ങളുടെ പുതിയ ചിത്രമായ ലിറ്റിൽ മിസ് റൗത്തറിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ വന്നിരിക്കുന്നത്. ക്ലാസ്സിൽ പ്രണയിച്ചിരിക്കുന്ന രീതിയിൽ വീഡിയോ കട്ട് ചെയ്‌ത്‌ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ടിരിക്കുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പ് ഇത്തരം വൈറൽ പ്രൊമോഷൻ വീഡിയോകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ടായിരുന്നു.

തിരുവനന്തപുരത്ത് രാത്രി 11 മണി കഴിഞ്ഞ് സുഹൃത്തുമായി പുറത്തുപോയ ഗൗരിയും പൊലീസും തമ്മിൽ വാക്കേറ്റം എന്ന രീതിയിൽ ഒരു വീഡിയോ പ്രൊമോഷന്റെ ഭാഗമായി ഇവർ പുറത്തുവിട്ടിരുന്നു. ആറടി പൊക്കമുള്ള നായകനും നാലടി പൊക്കമുള്ള നായികയുടെയും പ്രണയത്തിന്റെ കഥ പറയുന്നു സിനിമയാണ്. വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നായകൻ ഷേർഷാ ഷെരീഫ് തന്നെയാണ്.