‘ദൈവത്തിന്റെ കോടതിയിൽ നിങ്ങളിൽ ചിലർ വിലപിക്കപ്പെടും..’ – സുരേഷ് ഗോപിയെ പിന്തുണച്ച് ഇളയമകൻ മാധവ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരെ കേസ് എടുത്തത് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വരുന്നത്. ഒരു മകളോട് എന്ന പോലെയാണ് തോളിൽ കൈ വച്ചതെന്നും അത് തെറ്റാണെന്ന് ആ കുട്ടിക്ക് തോന്നുന്നുവെങ്കിൽ മാപ്പ് പറയുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടാണ് ഇത്തരമൊരു നടപടിയുമായി മാധ്യമപ്രവർത്തക പോയിരിക്കുന്നത്.

ഇതിന് പിന്നിൽ വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നാണ് പലരുടെയും ആരോപണം. സുരേഷ് ഗോപി എന്ന വ്യക്തിയെ വർഷങ്ങളായി അറിയുന്നവരാണ് മലയാളികൾ എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. സുരേഷ് ഗോപിയെ വിമർശിച്ചും പരാമർശങ്ങൾ വരുന്നുണ്ടായിരുന്നു. ആ സ്ത്രീക്ക് അത് മോശമായി തോന്നിയെങ്കിൽ പരാതിയുമായി മുന്നോട്ട് പോകാൻ എല്ലാ അധികാരമുണ്ടെന്നും അവർ പ്രതികരിക്കുന്നു.

താരങ്ങളെ കൂടാതെ സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും ഈ മോശം സമയത്ത് അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നുവെന്ന് അറിയിച്ച് രംഗത്ത് വരികയാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ ഇളയമകൻ മാധവ് സുരേഷ് അച്ഛൻ കവിളിൽ സ്നേഹ വാത്സല്യത്തോടെ കടിക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. അച്ഛനെ ഇതുപോലെ പിന്തുണയ്ക്കുന്ന മക്കൾ ഉള്ളതാണ് സുരേഷേട്ടൻ ഭാഗ്യമെന്ന് കമന്റുകളും വന്നു.

വെറുമൊരു പോസ്റ്റ് മാത്രമായിരുന്നില്ല, അതിന് മനോഹരമായ ക്യാപ്ഷനും മാധവ് ഇട്ടിരുന്നു. “99 പ്രശ്നങ്ങളും എന്റെ ഒരേയൊരു പരിഹാരവും.. നിങ്ങളിൽ ചിലർ ദൈവത്തിന്റെ കോടതിയിൽ വിലപിക്കപ്പെടും..”, മാധവ് ഈ തലക്കെട്ടോടെ ചിത്രം പങ്കുവെച്ചു. അതേസമയം മൂത്തമകൻ ഗോകുൽ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പൊരിക്കൽ അച്ഛനെതിരെ ട്രോളുകൾ വന്നപ്പോൾ ഗോകുൽ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.