February 27, 2024

‘ബിഗ് ബോസിൽ കണ്ട ലോസ്‌ലിയ ആണോ ഇത്!! ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാളം ബിഗ് ബോസ് അല്ലാതെ മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന ഒന്ന് തമിഴ് ബിഗ് ബോസ് ആയിരിക്കും. ആറ് സീസണുകൾ ഇതിനോടകം കഴിഞ്ഞിട്ടുമുണ്ട്. കമൽഹാസനാണ് അവിടെ അവതാരകനായി എത്തുന്നത്. തമിഴിൽ സീസണുകളിൽ ഒരുപാട് ഓളമുണ്ടാക്കിയ ഒന്നായിരുന്നു മൂന്നാമത്തെ സീസൺ. അതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ഒരുപാട് താരങ്ങളുമുണ്ട്.

ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ലോസ്‌ലിയ മരിയനേശൻ. ടെലിവിഷൻ വാർത്ത അവതാരകയായിരുന്നു ലോസ്‌ലിയ. ബിഗ് ബോസിൽ എത്തിയ ശേഷം ഒരുപാട് വിവാദങ്ങൾ നിറഞ്ഞ് നിന്നിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു താരം. സഹമത്സരാർത്ഥിയായ കവിനുമായുള്ള പ്രണയവുമൊക്കെ അന്ന് ഒരുപാട് ചർച്ചയായിരുന്നു.

പിന്നീട് താരത്തിന്റെ മാതാപിതാക്കൾ വന്ന എപ്പിസോഡിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. കവിന് ഒരുപാട് ആരാധകരുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഷോയിൽ നിന്ന് പിന്മാറിയ കവിന്റെ ആരാധകരുടെ പിന്തുണയോടെ ലോസ്‌ലിയ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം ലോസ്‌ലിയയ്ക്ക് സിനിമകളിൽ നിന്ന് അവസരം ലഭിക്കാനും തുടങ്ങിയിരുന്നു.

ഫ്രണ്ട് ഷിപ്പ്, കൂഗിൾ കുട്ടപ്പാ തുടങ്ങിയ തമിഴ് സിനിമകളിൽ നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു താരം. ബിഗ് ബോസിൽ കണ്ട ലോസ്‌ലിയയെ അല്ല ഇപ്പോഴുള്ളത്. കൂടുതൽ ഗ്ലാമറസായി താരം തന്റെ പുതിയ ഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലെ ഒരു ഔട്ട് ഫിറ്റിൽ കടൽ തീരത്ത് ഹോട്ട് ലുക്കിൽ ഇരിക്കുന്ന ലോസ്‌ലിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ധനുഷ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.