‘ഭാര്യയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി നടൻ അർജുൻ അശോകൻ, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ കാണാം

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരമാണ് നടൻ അർജുൻ അശോകൻ. ഹാസ്യനടനായ ഹരിശ്രീ അശോകന്റെ മകനായ അർജുൻ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് വരികയും ചെയ്തു. പറവ എന്ന സിനിമയാണ് അർജുനെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്.

പിന്നീട് കഴിഞ്ഞ 4-5 വർഷത്തിനിടയിൽ നിരവധി സിനിമകളിലാണ് അർജുൻ അശോകൻ അഭിനയിച്ചത്. വരത്തൻ, ബി.ടെക്, ഉണ്ട, ജൂൺ, ട്രാൻസ്, ജാനേ മൻ, മധുരം, അജഗജാന്തരം, സുമേഷ് ആൻഡ് രമേശ്, സൂപ്പർ ശരണ്യ, കടുവ, മലയൻകുഞ്ഞ് തുടങ്ങിയ സിനിമകളിൽ ഇതിനോടകം അർജുൻ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ രോമാഞ്ചമാണ് അർജുന്റെ അവസാനമായി പുറത്തിറങ്ങിയത്.

തുറമുഖമാണ് അർജുന്റെ അടുത്ത ചിത്രം. 2018-ൽ വിവാഹിതനാവുകയും ചെയ്തിരുന്നു താരം. ഒരു പെൺകുഞ്ഞും താരത്തിനുണ്ട്. ഇപ്പോഴിതാ ഭാര്യയുടെ അനിയന്റെ വിവാഹത്തിന് ഭാര്യയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസ് കളിക്കുന്ന അർജുന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. റൈറ്റ് മാർക്സ് വെഡിങസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രയും കിടിലമായി അർജുൻ ഡാൻസ് ചെയ്യുമെന്ന് ആരും വിചാരിച്ചിരുന്നില്ല.

View this post on Instagram

A post shared by Right Marks Weddings & events (@rightmarksweddings)

സിനിമയിൽ അത്തരം റോളുകളിൽ ഒന്നും അർജുൻ അഭിനയിച്ചിട്ടുമില്ല. മറ്റു ബന്ധുക്കളും ഇവർക്ക് ഒപ്പം ജോഡികളായി ഡാൻസ് ചെയ്യുന്നുണ്ട്. അർജുന്റെ ഭാര്യ നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹത്തിനാണ് ഈ ഡാൻസ് പ്രകടനം കാഴ്ചവച്ചത്. തമിഴ് പാട്ടുകൾക്ക് അതിന് ചേരുന്ന കോസ്റ്റിയുമിലായിരുന്നു ഡാൻസ്. വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.


Posted

in

by