‘പാപ്പുവിന്റെ നാവിന് ഇത് എന്ത് പറ്റി!! അമൃത സുരേഷ് പങ്കുവച്ച ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നിരവധി സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞ അമൃത ഒരു മ്യൂസിക് ബാൻഡും നടത്തി വരുന്നുണ്ട്. വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം വേർപിരിഞ്ഞ അമൃത കുറച്ച് വർഷങ്ങളായി മകൾക്കൊപ്പം മറ്റൊരു ബന്ധത്തിലേക്ക് പോകാതെ ജീവിക്കുക ആയിരുന്നു.

ഈ കഴിഞ്ഞ വർഷമാണ് അമൃത, സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തത്. ഗോപിയും നേരത്തെ വിവാഹിതനായിരുന്നു. മകൾ അവന്തികയ്ക്കും ഗോപി സുന്ദറിനും ഒപ്പമുള്ള സുഖകരമായ ജീവിതം ആസ്വദിക്കുകയാണ് താരം ഇപ്പോൾ. ഗോപിയും ഒന്നിച്ച ജീവിക്കാൻ തീരുമാനം എടുത്ത സമയത്ത് ഒരുപാട് വിമർശനങ്ങൾ രണ്ടുപേർക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ മകൾക്കും ഗോപിസുന്ദറിനും ഒപ്പമുള്ള ഫോട്ടോസ് അമൃത പങ്കുവച്ചിരിക്കുകയാണ്. “ഹാപ്പിനെസ്” എന്ന ക്യാപ്ഷനോടെയാണ് അമൃത ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ആദ്യ ഫോട്ടോയിൽ എല്ലാവരും നാക്ക് പുറത്തേക്ക് കാണിച്ചാണ് എടുത്തിരിക്കുന്നത്. അതിൽ തന്നെ അമൃതയുടെ മകൾ അവന്തിക നാക്ക് മടക്കിവച്ചാണ് പുറത്തേക്ക് കാണിച്ചിരുന്നത്. ഇത് കണ്ട് പലരും അമ്പരന്ന് പോവുകയും ചെയ്തു.

“പാപു ൻ്റെ നാക്ക് കണ്ട് അനുകരിക്കാൻ നോക്കിയവർ ഉണ്ടോ എന്നെ പോലെ..”, എന്നായിരുന്നു ഒരാളിട്ട കമന്റ്. ഇതിന് ഒരുപാട് ലൈക്കും കിട്ടിയിട്ടുണ്ട്. ഇതെങ്ങനെയാണ് മകൾ ചെയ്തതെന്നും ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. അതെ സമയം തെലുങ്കിലാണ് ഗോപി സുന്ദർ ഇപ്പോൾ കൂടുതൽ സജീവമായി സംഗീതം സംവിധാനം ചെയ്യുന്നത്. അമൃതയും ഗോപിയുടെ സംഗീതത്തിൽ തെലുങ്കിൽ പാടി കഴിഞ്ഞു.