‘മ്മടെ 12-ത് മാനിലെ ഫിദയാണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ നടി ലിയോണ ലിഷോയ്..’ – ഫോട്ടോസ് വൈറൽ

കലികാലം എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരപുത്രിയാണ് നടി ലിയോണ ലിഷോയ്. സിനിമ, സീരിയൽ താരമായ ലിഷോയുടെ മകളായ ലിയോണ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തന്നെ എത്തുകയായിരുന്നു. അച്ഛന്റെ കഴിവുകൾ മകൾക്കും കിട്ടിയിട്ടുണ്ടെന്ന് ലിയോണ അഭിനയിക്കുന്ന ചിത്രങ്ങളിൽ പ്രകടനം കൊണ്ട് മനസ്സിലാക്കാവുന്നതാണ്.

കന്നഡ, തെലുങ്ക് സിനിമകളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ലിയോണ കൂടുതൽ ശ്രദ്ധനേടിയത്. ആൻമരിയ കലിപ്പിലാണ് എന്ന സിനിമയാണ് ലിയോണയുടെ പ്രകടനത്തെ കൂടുതൽ പ്രശംസിച്ചത്. മായനദി, മറഡോണ, ഇഷഖ്, ട്വന്റി വൺ ഗ്രാംസ് എന്നീ സിനിമകളിലും ലിയോണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ 12-ത് മാനിലെ കഥാപാത്രം കാരണം ലിയോണയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ശരിക്കും സിനിമയിൽ വർക്ക് ഔട്ടായായിരുന്നു. ജിന്നാണ് അവസാനമിറങ്ങിയ ലിയോണയുടെ ചിത്രം. മോഹൻലാലിന് ഒപ്പമുള്ള റാമാണ്‌ ലിയോണയുടെ അടുത്ത സിനിമ. അതിന്റെ സംവിധായകനും ജീത്തു ജോസഫ് തന്നെയാണ്.

12-ത് മാനിലെ ഫിദയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായ ലിയോണയുടെ ഒരു ഡിസൈനർ ലുക്കിലുള്ള മനോഹരമായ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. കഹാനി സ്റ്റോറീസിന്റെ ഔട്ട്.ഫിറ്റിൽ തിളങ്ങിയ ലിയോണയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് നൊസ്റ്റാൾജിയ ഇവെന്റ്‌സാണ്. മെറിൻ രമ്യയാണ് ലിയോണയ്ക്ക് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.