‘ഇന്തോനേഷ്യയിൽ അവധി ആഘോഷിച്ച് നടി ആൻഡ്രിയ ജെറീമിയ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഗൗതം വാസുദേവ് മേനോന്റെ വേട്ടയാട് വിളിയാട് എന്ന തമിഴ് സിനിമയിൽ ഒരു ഗാനം ആലപിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തന്നെ ‘പച്ചൈക്കിളി മുത്തുച്ചരം’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുകയും അത് ഭംഗിയായി ചെയ്‌ത്‌ അഭിനയ ജീവിതത്തിനും തുടക്കം കുറിച്ച താരമാണ് നടി ആൻഡ്രിയ ജെറീമിയ. കുട്ടികാലം മുതൽ സംഗീതത്തിൽ ശ്രദ്ധ കൊടുത്തിരുന്ന ഒരാളാണ് ആൻഡ്രിയ.

ആയിരത്തിൽ ഒരുവൻ, മങ്കാത്ത തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ശേഷം മലയാളികൾക്ക് കൂടി ആൻഡ്രിയ സുപരിചിതയായി മാറിയിരുന്നു. 2013-ൽ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ച തുടങ്ങിയ ആൻഡ്രിയ പിന്നീട് മലയാളത്തിൽ വേറെയും സിനിമകൾ ചെയ്തു. തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി ആൻഡ്രിയ മാറി കഴിഞ്ഞു.

ഇത് കൂടാതെ നിരവധി സൂപ്പർഹിറ്റ് അടിച്ചുപൊളി ഗാനങ്ങളും ആൻഡ്രിയയുടെ ശബ്ദത്തിൽ തരംഗമായി മാറുകയും ചെയ്തു. പുഷ്പയിലെ തമിഴ് വേർഷനിൽ ആൻഡ്രിയ പാടിയ പാട്ടൊക്കെ വലിയ ഹിറ്റായിരുന്നു. തോപ്പിൽ ജോപ്പനിലാണ് മലയാളത്തിൽ ആൻഡ്രിയ അവസാനമായി അഭിനയിച്ച സിനിമ. ഇനി വരാനുള്ള ആൻഡ്രിയയുടെ സിനിമകൾ മുഴുവനും തമിഴിലാണ്. അതിൽ ഒന്ന് പിസാസ് 2 ആണ്.

തന്റെ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള എടുത്തുകൊണ്ട് ആൻഡ്രിയ അവധി ആഘോഷിക്കാൻ വേണ്ടി ഇന്തോനേഷ്യയിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള തന്റെ ഹോട്ട് ചിത്രങ്ങളും ആൻഡ്രിയ പങ്കുവച്ചിട്ടുണ്ട്. ഷോർട്സ് ധരിച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ ദ്വീപിൽ നിൽക്കുന്ന ഫോട്ടോസാണ് ആൻഡ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോളോ യാത്ര എന്നാണ് ക്യാപ്ഷനിൽ നൽകിയിരിക്കുന്ന ഹാഷ് ടാഗ്.