‘കുഞ്ഞൂഞ്ഞിനെ കാണാൻ എയർപോർട്ടിൽ ഓടി എത്തി നടൻ കുഞ്ചാക്കോ ബോബൻ..’ – വേദന പങ്കുവച്ച് താരം

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ എത്തി നടൻ കുഞ്ചാക്കോ ബോബൻ. ഉച്ചയ്ക്ക് ഒരു മണിയോടെ ബാംഗ്ലൂരിലെ എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് മാർഗം അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വിമാനം താവളത്തിൽ എത്തിക്കുകയും അത് ഏറ്റുവാങ്ങാൻ വേണ്ടി കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം ചാക്കോച്ചനും ഒപ്പമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം തനിക്കും ഏറെ വേദനയുണ്ടാക്കുന്നതും തീരാനഷ്ടവും ആണെന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു. “ഞാൻ കണ്ടതിൽ വച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന നിസ്വാർഥനായ ജനസമ്മതനായ നേതാവാണ് അദ്ദേഹം. വ്യക്തിപരമായും അദ്ദേഹത്തെ എനിക്ക് അറിയാം. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം.

എന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിൽ പങ്കെടുത്തിട്ടുള്ള ഒരാളാണ്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഏത് സമയത്ത് കയറിചെല്ലാവുന്ന ഒരു സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. എനിക്ക് എന്നല്ല അത് എല്ലാവർക്കും ഉണ്ടായിരുന്നു. ഒരു ദിവസം രാത്രി, ഏകദേശം പന്ത്രണ്ട്, ഒരു മണിയൊക്കെ ആയിക്കാണും, അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ, ഞാൻ കാണുന്ന കാഴ്ച എന്ന് പറയുന്നത്.

അദ്ദേഹം അദ്ദേഹത്തിന്റെ മുറിയിൽ കയറി ചെന്നപ്പോൾ ഒരു ഫയലുകളും കൂമ്പാരത്തിന് ഇടയിൽ ഇരിക്കുന്നതാണ് കാണുന്നത്. ആ സമയത്തും അദ്ദേഹം ജനങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ഫയലുകൾ നോക്കുകയും അതിനിടയ്ക്ക് ഫോൺ കോളുകൾ വരികയും കുറെ ആളുകൾ ചുറ്റിനും ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം പോലും കണക്കിലെടുക്കാതെ അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ജീവിച്ചു..”, ചാക്കോച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.