‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ഇന്ന് മധുരപ്പതിനേഴ്..’ – അമ്മയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. കമിതാക്കൾക്ക് ഇടയിൽ ഏറെ തരംഗം ഉണ്ടാക്കിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ കുഞ്ചാക്കോ ബോബൻ പിന്നീട് നിരവധി റൊമാന്റിക് സിനിമകളിൽ നായകനായി മാറിയപ്പോഴാണ് ചോക്ലേറ്റ് ഹീറോ എന്ന വിളിപ്പേര് വന്നത്. ഇന്ന് മലയാള സിനിമയിൽ വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടി മുന്നേറുകയാണ്.

ഉദയ സ്റ്റുഡിയോയുടെ സഹസ്ഥാപകനായ കുഞ്ചാക്കോയുടെ കൊച്ചുമകൻ കൂടിയാക്കിയിരുന്നു കുഞ്ചാക്കോ ബോബൻ. അതുപോലെ ചാക്കോച്ചന്റെ അച്ഛനും സിനിമ രംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും മരണശേഷം കുഞ്ചാക്കോ ബോബനിലൂടെ സിനിമ പാരമ്പര്യം നിലനിന്ന് പോവുകയും ചെയ്തു. മോളി എന്നാണ് കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പേര്. അമ്മയുടെ ജന്മദിനം ആയിരുന്നു ഈ കഴിഞ്ഞ ദിവസം.

ഫെബ്രുവരി 29-നാണ് അമ്മയുടെ ജന്മദിനം. നാല് വർഷം കൂടിയിരിക്കുമ്പോഴേ ജന്മദിനമായി വരികയുള്ളതുകൊണ്ട് തന്നെ ആ ദിവസം ആഘോഷമാക്കാൻ ചാക്കോച്ചൻ ശ്രമിക്കാറുണ്ട്. ഈ തവണയും അമ്മയുടെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ. ഇതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ചാക്കോയുടെ സഹോദരിമാരായ അനുവും മിനുവും ഒപ്പമുണ്ടായിരുന്നു.

കുടുംബത്തിലെ എല്ലാവർക്കും ഒപ്പം ആഘോഷമാക്കി. “കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ഇളയയാൾക്ക് ഇന്ന് മധുരപ്പതിനേഴ്.. ജന്മദിനാശംസകൾ അമ്മാൻജി.. നിങ്ങൾ അത്യപൂർവ വ്യക്തി ആയതുകൊണ്ട് നാല് വർഷത്തിലൊരിക്കൽ മാത്രമേ ലോകത്തിന് നിങ്ങളുടെ ജന്മദിനം കൈകാര്യം ചെയ്യാൻ കഴിയൂ..”, ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചു. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്.