നാല് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ പാടി തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ഗായികയായി മാറിയ ഒരാളാണ് കെ.എസ് ചിത്ര. എംജി രാധാകൃഷ്ണനാണ് ചിത്രയെ പിന്നണി ഗായികയായി ആദ്യം കൊണ്ടുവരുന്നത്. പിന്നീട് ഇങ്ങോട്ട് ചിത്ര എന്ന ഗായികയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 25000-ൽ അധികം ഗാനങ്ങളാണ് ചിത്ര ഇതിനോടകം പാടിയിട്ടുളളത്. ആറ് തവണയാണ് ദേശീയ അവാർഡ് ചിത്ര നേടിയിട്ടുള്ളത്.
കേരളത്തിൽ മാത്രം 16 തവണയാണ് ചിത്ര മികച്ച ഗായികയായി സംസ്ഥാന അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അത്രത്തോളം കഴിവുള്ള അതിമനോഹരമായ ശബ്ദത്തിന് ഉടമയാണ് ചിത്ര. ഇത്രയും കഴിവുള്ള ഗായികയായ കെ.എസ് ചിത്രയ്ക്ക് ആകെയുള്ള വിഷമമെന്ന് പറയുന്നത് ഏകമകളുടെ വേർപ്പാടായിരുന്നു. 14 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രയ്ക്ക് നന്ദന എന്ന മകൾ ജനിച്ചിരുന്നത്.
1987-ലായിരുന്നു ചിത്രയുടെയും വിജയശങ്കറിന്റെയും വിവാഹം നടന്നത്. ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടിയായിരുന്നു നന്ദന. 2011-ൽ ചിത്രയ്ക്ക് ഒപ്പം ദുബൈയിൽ ഒരു പ്രോഗ്രാമിൽ പോയ നന്ദന, താമസിച്ചിരുന്ന ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ വീണു മരിക്കുകയായിരുന്നു. ചിത്രയെ ഏറെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു. 12 വർഷം കഴിഞ്ഞെങ്കിലും മകളുടെ വേർപാടിന്റെ വേദന ചിത്രയുടെ ഉള്ളിൽ ഇന്നുമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നന്ദനയുടെ ജന്മദിനം. മകളുടെ ജന്മദിനം ചിത്ര ഈ വർഷവും പോസ്റ്റ് ഇട്ടിരുന്നു. “എനിക്ക് ഒരിക്കലും നികത്താൻ കഴിയാത്ത ഒരു ദ്വാരം നീ എന്റെ ഹൃദയത്തിൽ അവശേഷിപ്പിച്ചു നീ മടങ്ങി.. ഓരോ ദിവസം കഴിയുന്തോറും ഞാൻ നിന്നെ കൂടുതൽ മിസ് ചെയ്യുന്നു, ഹാപ്പി ബർത്ത് ഡേ നന്ദന..”, ചിത്ര മകളുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ചിത്രയെ അമ്മയെ എന്ന് വിളിക്കാൻ ഒരുപാട് ആളുകൾ ഈ കമന്റ് ബോക്സിൽ തന്നെയുണ്ടെന്ന് പലരും ആശ്വസിപ്പിച്ചു.