മലയാളം സിനിമ-സീരിയൽ രംഗത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരം ആണ് കൃഷ്ണപ്രഭ. 2008-ൽ മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. കേരളം യൂത്ത് ഫെസ്റ്റിവൽ മേഖലയിൽ ഡാൻസറായി കരിയർ തുടങ്ങിയ കൃഷ്ണ പ്രഭ ആ കാലത്തു യൂത്ത് ഫെസ്റ്റിവലിൽ നിരവധി നേട്ടങ്ങൾക്ക് അർഹയായി. അത് താരത്തിന്റെ ജീവിതത്തിൽ ഒരു വാരിത്തിരിവായി മാറുകയും ചെയ്തു.
ഏഷ്യാനെറ്റ് ടി.വി ചാനലിലെ കോമഡി ഷോയിൽ സാജൻ പള്ളുരുത്തി, പ്രജോദ് എന്നിവരുമായി ചേർന്ന് കോമഡി ഷോയിൽ നിറ സാന്നിധ്യമായി. മോഹിനിയാട്ടം, കുച്ചിപ്പുടി, തുടങ്ങിയ മേഖലകളിൽ സജീവമായ താരം ഭരതനാട്യം കലയിൽ ബിരുദം നേടിയിട്ടുണ്ട്. ഡാൻസറായി കരിയർ മുന്നോട്ട് കൊണ്ടുപോയ താരം 2005-ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു കോളേജ് സ്റ്റുഡന്റ് ആയി അരങ്ങേറ്റം കുറിച്ചു. അത് കഴിഞ്ഞ് ഇങ്ങോട്ട് ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ ചെയ്തു.
ഈ അടുത്തിടെ ഇറങ്ങിയ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ മകൾ എന്ന സിനിമയിലാണ് കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത്. റിലീസിനായി കാത്തിരിക്കുന്ന മൂന്നോളം ചിത്രങ്ങളും, മലയാളത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു താരമായി കൃഷണ പ്രഭ മാറി. അവതാരക, അഭിനയത്രി, ഗായിക, നർത്തകി തുടങ്ങിയ മേഖലകളിൽ താരം സജീവമാണ്. അത് കൂടാതെ കൊച്ചിയിൽ ജനിച്ചു വളർന്ന താരം ഇപ്പോൾ ജൈനിക സ്കൂൾ ഓഫ് ഡാൻസ് നടത്തി വരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം കൂടെയാണ് മലയാളികളുടെ സ്വന്തം കൃഷ്ണ പ്രഭ. ആരാധകരുമായി തന്റെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ട്രെൻഡിങ്ങിൽ ഇടപിടിച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം റീലിസിലൂടെ നിരവധി ഡാൻസ് വീഡിയോകളിലൂടെ താരം കൂടുതലും ആരാധകരെ നേടി. ‘ഏക്ക സക്ക ഏക്ക സക്ക’ എന്ന ഗാനത്തിന് ചുവടുവെച്ച് കൊണ്ടാണ് കൃഷ്ണ പ്രഭ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കൂടെ ഡാൻസ് കൊറിയോഗ്രാഫറായ സുനിത റാവുവും കൂടെയുണ്ട്. ഡാൻസ് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.